പശ്ചിമബംഗാളിൽ 81 ശതമാനവും ത്രിപുരയിൽ 90 ഉം തമിഴ്നാട്ടിൽ 81ഉം അരുണാചലിൽ 72 ഉം അസമിൽ 61 ഉം മദ്യപ്രദേശിൽ 66 ഉം പുതുച്ചേരിയിൽ 85 ഉം ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയായതിനെ തുടർന്ന് സർബോനന്ദ സോനോവാൾ ഒഴിഞ്ഞതിനാലാണ് അസമിലെ ലഖിംപൂരിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്.
തമിഴ്നാട്ടിൽ പണം വിതരണം ചെയ്തെന്ന് കണ്ടെത്തിയതിനെതുടര്‍ന്ന് വോട്ടെടുപ്പ് റദ്ദാക്കിയ അരവാക്കുറിച്ചി, തഞ്ചാവൂര്‍എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. പുതുച്ചേരിയിൽ നെല്ലിത്തോപ്പ് മണ്ഡലത്തിൽ മുഖ്യമന്ത്രി വി നാരായണ സ്വാമിയാണ് കോൺഗ്രസ് സ്ഥാനാര്‍ത്ഥി.
പശ്ചിമബംഗാളിൽ ഒരു നിയമസഭാ മണ്ഡത്തിലും രണ്ട് ലോക്സഭാ മണ്ഡലത്തിലുമാണ് വോട്ടെണ്ണൽ.
