ചെന്നൈ: ട്രാഫിക്ക് പൊലീസുകാരനുമായുള്ള വഴക്കിനെ തുടര്‍ന്ന് പൊതുറോഡില്‍ വെച്ച് ക്യാബ് ഡ്രൈവര്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു. 21 കാരനായ മണികണ്ഠനാണ് ചെന്നൈയിലെ രാജീവ് ഗാന്ധി റോഡില്‍വെച്ച് വെച്ച് ആത്മഹത്യ ചെയ്തത്.

സീറ്റ് ബെല്‍റ്റ് ധരിക്കാതെ യാത്ര ചെയ്തതിന് ബുധനാഴ്ച മണികണ്ഠന്‍ പിഴ അടച്ചിരുന്നു. എന്നാല്‍ പിഴ അടച്ചതിന് ശേഷം ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. പൊലീസുകാരന്‍ തന്നെ അധിക്ഷേപിക്കുന്ന ചിത്രങ്ങളും അടിക്കുന്ന വീഡിയോയും മണികണ്ഠന്‍ ഫോണ്‍ ഉപയോഗിച്ച് റോക്കോഡ് ചെയ്തിരുന്നു. 

എന്നാല്‍ പൊതുജനമധ്യത്തില്‍ വെച്ച് അധിക്ഷേപിച്ചു എന്നോരപിച്ച് കാറിലുണ്ടായിരുന്ന പെട്രോള്‍ കാനില്‍ നിന്ന് ഉടനടി മണ്ണെണ്ണ ദേഹത്തേക്ക് ഒഴിച്ച് മണികണ്ഠന്‍ തീകൊളുത്തി.ഗവണ്‍മെന്‍റ് കില്‍പോക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാവിനെ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് ഒരു സബ് ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്തു.