Asianet News MalayalamAsianet News Malayalam

മുത്തലാഖ് ഓര്‍ഡിനൻസ് വീണ്ടും പുറപ്പെടുവിക്കാൻ കേന്ദ്രം

പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഓർഡിനൻസ് വീണ്ടും ഇറക്കാൻ അംഗീകാരം നൽകുകയായിരുന്നു.

Cabinet approves ordinances on triple talaq
Author
New Delhi, First Published Feb 19, 2019, 11:49 PM IST

ദില്ലി: മുത്തലാഖ് ഓര്‍ഡിനൻസ് വീണ്ടും പുറപ്പെടുവിക്കാൻ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. പാര്‍ലമെന്‍റ് മുത്തലാഖ് ബിൽ പാസാക്കാത്ത സാഹചര്യത്തിലാണിത്. ബിൽ ലോക്സഭ  പാസാക്കിയെങ്കിലും രാജ്യസഭ പാസാക്കിയിരുന്നില്ല.  പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഓർഡിനൻസ് വീണ്ടും ഇറക്കാൻ അംഗീകാരം നൽകുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ വിഷയം പ്രതിപക്ഷത്തിനെതിരെ ബിജെപി പ്രചാരണ ആയുധമാകുമെന്നാണ് സൂചന.
 

Follow Us:
Download App:
  • android
  • ios