Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് സഹായം ലഭിക്കാനുള്ള വാര്‍ഷിക വരുമാന പിരിധി ഉയര്‍ത്തി

കേരള സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍റെ കാലാവധി 2019 മാര്‍ച്ച് 28 മുതല്‍ ഒരു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കാനും യോഗം തീരുമാനിച്ചു. 

Cabinet briefing  slab of  annual income increases to get help from cmdrf
Author
Thiruvananthapuram, First Published Feb 6, 2019, 8:06 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം അനുവദിക്കുന്നതിനുള്ള വാര്‍ഷിക വരുമാന പരിധി ഒരു ലക്ഷം രൂപയില്‍ നിന്ന് രണ്ടു ലക്ഷം രൂപയായി ഉയര്‍ത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേരള സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍റെ കാലാവധി 2019 മാര്‍ച്ച് 28 മുതല്‍ ഒരു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കാനും യോഗം തീരുമാനിച്ചു. 

പ്രളയാനന്തരപുനർനി‍ർമാണത്തിന് 25 പദ്ധതികളാണ് കഴിഞ്ഞ നിയമസഭാ ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇതുവരെ 3229 കോടി രൂപ കിട്ടിയെന്നും  ഇതിനകം നിധിയിൽ നിന്ന് 1732 കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പുറമേ വീട് നിർമാണത്തിന്, വായ്പാസഹായം ഉൾപ്പടെയുള്ള ചെലവുണ്ട്, പുനർനിർമാണത്തിന് ആയിരം കോടി രൂപ അനുവദിച്ചതായും അദ്ദേഹം അറിയിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios