ദില്ലി: കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള പാരീസ് ഉടമ്പടിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി. ഉടമ്പടി ഗാന്ധിജയന്തി ദിനത്തിൽ നടപ്പാക്കുമെന്ന് പ്രധാനമന്ത്രി കോഴിക്കോട്ട് ബിജെപി ദേശീയ കൗൺസിൽ യോഗത്തിൽ പ്രഖ്യാപിച്ചിരുന്നു. ഞായറാഴ്ചയായതിനാൽ അവധിയാണെങ്കിലും അന്ന് ഇന്ത്യയുടെ തീരുമാനം നടപ്പാക്കുന്നതിനായി ഓഫീസ് തുറക്കുമെന്ന് ഐക്യരാഷ്ട്രസഭയും ഇന്ത്യയെ അറിയിച്ചിട്ടുണ്ട്.
റെയിൽവേ ജീവനക്കാർക്ക് ദസ്റയ്ക്കു മുമ്പ് 78 ദിവസത്തെ ശമ്പളം ബോണസായി നല്‍കാനും കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു . പ്രവർത്തനമികവു പരിഗണിച്ചാൽ 75 ദിനത്തിനേ അർഹതയുള്ളെങ്കിലും കഴിഞ്ഞവർഷത്തെ പോലെ 78 ദിവസത്തെ ബോണസ് നല്‍കാൻ തീരുമാനിക്കുകയായിരുന്നു എന്ന് മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിച്ച കേന്ദ്ര മാനവശേഷിവികസന മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു.
