കാലിഫോര്‍ണിയ: സഹോദരിയുടെ മരണ ദൃശ്യങ്ങള്‍ പകര്‍ത്തി ഇന്‍സ്റ്റാഗ്രാമിലിട്ട യുവതി പിടിയില്‍. സഹോദരിമാരായ ജാക്ക്വലിന്‍ സന്‍ചേസ് ഒബ്ദൂലിയ സന്‍ചേസ് എന്നിവര്‍ പിറന്നാളാഘോഷിക്കാനായി നടത്തിയ യാത്രക്കൊടുവിലാണ് ദാരുണമായ സംഭവം നടന്നത്. ജാക്ക്വലിന്‍ സന്‍ചേസിന്റെ പതിനഞ്ചാം പിറന്നാള്‍ ആഘോഷിക്കുന്നതിനിടെയാണ് സംഭവം നടന്നത്.

പിറന്നാളാഘോഷത്തിനായി യാത്ര തിരിച്ച സഹോദരിമാരില്‍ മൂത്ത സഹോദരിയായ ഒബ്ദൂലിയ മദ്യപിച്ചിരുന്നു. വാഹനമോടിക്കുമ്പോള്‍ തന്നെ ഇന്‍സ്റ്റാഗ്രാമില്‍ ലൈവ് കൊടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു. മദ്യലഹരിയില്‍ വാഹനമോടിക്കവെ നിയന്ത്രണം വിട്ട് കാര്‍ മുള്ളുവേലിയില്‍ ഇടിച്ച് തൊട്ടുത്തുള്ള പാടത്തേക്ക് മറിയുകയായരുന്നു. 

വാഹനത്തില്‍ നിന്ന് തെറിച്ച് വീണ ജാക്ക്വലിന്‍ സന്‍ചേസ് മരണപ്പെട്ടിരുന്നു. എന്നാല്‍ ഒബ്ദൂലിയ സന്‍ചേസ് ഇവരെ വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുന്നതും മരണം സംഭവിച്ചതുമെല്ലാം വീഡിയോയില്‍ പകര്‍ത്തി. ശേഷം ഇത് ലൈവായി സാമൂഹ്യമാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു. വാഹനത്തിന്റെ പിറകിലെ സീറ്റിലായിരുന്നു ജാക്വലിന്‍ ഇരുന്നിരുന്നത്. ഇവരുടെ കൂടെയുണ്ടായിരുന്ന ആണ്‍കുട്ടിയും അപകടത്തില്‍ മരണപ്പെട്ടു. രണ്ടു പേരും സീറ്റ ബെല്‍റ്റ് ധരിച്ചിരുന്നില്ല.

മരിച്ചവരില്‍ ഒരാള്‍ തന്റെ സഹോദരിയാണെന്ന് വീഡിയോയില്‍ യുവതി പറയുന്നുണ്ട്. ഞാന്‍ എന്റെ സഹോദരിയെ കൊന്നു, പക്ഷേ എനിക്കത് വിഷയമല്ല, ഞാന്‍ ജയിലില്‍ പോകും ,അതും എനിക്ക് വിഷയമല്ലെന്നും വീഡിയോയിലൂടെ ഒബഡുള്ള സന്‍ചേസ് പറഞ്ഞു. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. ഇതോടെ പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.