തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയ സംഘര്‍ഷങ്ങൾ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്തും കോട്ടയത്തും ഇന്ന് സമാധാനയോഗം ചേരും. തിരുവനന്തപുരത്ത് രാവിലെ പത്ത് മണിക്ക് തൈക്കാട് ഗസ്റ്റ് ഹൗസിലാണ് ചര്‍ച്ച. സര്‍ക്കാര്‍ വിളിച്ച സര്‍വ്വ കക്ഷി യോഗത്തിന് മുന്നോടിയാണ് സംഘര്‍ഷ ബാധിത ജില്ലകളിൽ ഉഭയകക്ഷി ചര്‍ച്ച നടത്താൻ തീരുമാനിച്ചത്.
സിപിഎമ്മിന്‍റെ ജില്ലാ നേതാക്കളും ബിജെപി ആഎസ്എസ് പ്രതിനിധികളുമാണ് യോഗത്തിൽ പങ്കെടുക്കുന്നത്. കോട്ടയത്ത് ഉച്ചക്ക് രണ്ടരക്കാണ് യോഗം .സിപിഎം ജില്ലാ സെക്രട്ടറി വി എൻ വാസവൻ, ബിജെപി ജില്ലാ പ്രസിഡന്‍റ് എൻ ഹരി തുടങ്ങിയവർ പങ്കെടുക്കും. ജില്ലയില്‍ കഴിഞ്ഞ കുറച്ച് ദിവസമായി പ്രാദേശിക ഓഫീസുള്‍ക്ക് നേരെ അക്രമണം നടത്തുന്നതായി ബിജെപിയും സിപിഎമ്മും ആരോപിച്ചിരുന്നു. കോട്ടയം ടിബിയിലാണ് യോഗം ചേരുക.
