5,62,455 ഇന്ത്യക്കാരുടെ രേഖകൾ കാംബ്രിഡ്ജ് അനലിറ്റിക്ക ചോർത്തിയെന്ന് ഫേസ്ബുക്ക്

First Published 5, Apr 2018, 3:05 PM IST
cambridge analytica leaks more than five lakh people details from facebook
Highlights
  • 335 ഇന്ത്യക്കാർ അലക്സാണ്ടര്‍ കോഗൻ വികസിപ്പിച്ച അപ്ളിക്കേഷൻ ഡൌൺലോഡ് ചെയ്തു
  • ഇതിലൂടെയാണ് കാംബ്രിഡ്ജ് അനലിറ്റിക്ക വിവരങ്ങൾ ശേഖരിച്ചതെന്നും ഫേസ്ബുക്

ഫേസ്ബുക് ഉപയോഗിക്കുന്ന 5,62,455 ഇന്ത്യക്കാരുടെ രേഖകൾ കാംബ്രിഡ്ജ് അനലിറ്റിക്ക ചോർത്തിയെന്നു സമ്മതിച്ചു ഫേസ്ബുക് അധികൃതർ. വിവരങ്ങൾ ചോർത്തിയത് സംബന്ധിച്ചു ഐടി മന്ത്രാലയം തേടിയ വിശദീകരണത്തിന് മറുപടി പറയുകയായിരുന്നു ഫേസ്‍ബുക്ക്. 335 ഇന്ത്യക്കാർ അലക്സാണ്ടര്‍ കോഗൻ വികസിപ്പിച്ച ദിസ് ഈസ് യുവര്‍ ഡിജിറ്റല്‍ ലൈഫ് എന്ന അപ്ളിക്കേഷൻ ഡൌൺലോഡ് ചെയ്തു. ഇതിലൂടെയാണ്  കാംബ്രിഡ്ജ് അനലിറ്റിക്ക വിവരങ്ങൾ ശേഖരിച്ചതെന്നും ഫേസ്ബുക് വിശദമാക്കി.


നേരത്തെ 8.70 കോടി അക്കൗണ്ടുകളില്‍ നിന്ന് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതായി ഫേസ് ബുക്കിന്റെ സ്ഥിരീകരണം ഉണ്ടായിരുന്നു. ഫേസ്ബുക്കിന്റെ ചീഫ് ടെക്നോളജി ഓഫീസര്‍ മൈക് ഷ്‍റോപ്ഫറാണ് ഇക്കാര്യം ബ്ലോഗിലൂടെ വ്യക്തമാക്കിയത്. നേരത്തെ ഫേസ്ബുക്ക് പറഞ്ഞതിനേക്കാള്‍ 3.70 കോടി അക്കൗണ്ടുകളിലെ വിവരങ്ങള്‍ കൂടി കാംബ്രിഡ്ജ് അനലറ്റിക ചോര്‍ത്തി ഉപയോഗിച്ചുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നത്. 

loader