ലഖ്നൗ: 2019ല്‍ നടക്കാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കായി പ്രചരണത്തിനിറങ്ങില്ലെന്ന് യോഗ ഗുരു ബാബാ രാംദേവ്. ടെലിവിഷന്‍ അഭിമുഖത്തിലെ ചോദ്യത്തിന് എന്തിന് താന്‍ പ്രചരണം നടത്തണം ?എന്നായിരുന്നു ബാബയുടെ മറുപടി. ദിനം പ്രതി ഉയരുന്ന ഇന്ധന വില നിയന്ത്രിച്ചില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ടെലിവിഷന്‍ അഭിമുഖത്തില്‍ മോദിയുടെ അടുത്ത സുഹൃത്ത് കൂടിയായ ബാബ രാംദേവ് പറഞ്ഞു.
ദില്ലി: 2019ല്‍ നടക്കാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കായി പ്രചരണത്തിനിറങ്ങില്ലെന്ന് യോഗ ഗുരു ബാബാ രാംദേവ്. ടെലിവിഷന്‍ അഭിമുഖത്തിലെ ചോദ്യത്തിന് എന്തിന് താന്‍ പ്രചരണം നടത്തണം ?എന്നായിരുന്നു ബാബയുടെ മറുപടി. ദിനം പ്രതി ഉയരുന്ന ഇന്ധന വില നിയന്ത്രിച്ചില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ടെലിവിഷന്‍ അഭിമുഖത്തില്‍ മോദിയുടെ അടുത്ത സുഹൃത്ത് കൂടിയായ ബാബ രാംദേവ് പറഞ്ഞു.
2014ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ മോദിക്കും ബിജെപിക്കും വേണ്ടി ബാബാ രാംദേവ് പ്രചരണത്തിനിറങ്ങിയിരുന്നു. ഒരു വര്‍ഷത്തിന് ശേഷം അദ്ദേഹം ഹരിയാനയുടെ ബ്രാന്‍റ് അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ടു. കാബിനറ്റ് റാങ്കും കാറുമടക്കമുള്ള സൗകര്യങ്ങളും ബിജെപിക്ക് അദ്ദേഹത്തിന് നല്‍കിയിരുന്നു.
എന്നാല്‍ ബിജെപിക്ക് വേണ്ടി പ്രചരണത്തിനിറങ്ങില്ലെന്ന് പറഞ്ഞ ബാബാ തന്‍റെ നയം വ്യക്തമാക്കി. രാഷ്ട്രീയത്തില്‍ നിന്ന് അകലം പാലിച്ച് വരികയാണ്. എന്തിനാണ് താന്‍ ഒരു പാര്‍ട്ടിക്ക് വേണ്ടി പ്രചാരണം നടത്തുന്നത്? എല്ലാ പാര്‍ട്ടികളെയും ഒരുപോലെ കാണുന്നു.
പ്രധാനമന്ത്രിയെ വിമര്‍ശിക്കാന്‍ എ്ലലാവര്‍ക്കും അവകാശമുണ്ട്. പക്ഷെ എന്‍റെ കാഴ്ചപ്പാടില്‍ അദ്ദേഹം ചില നല്ല മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ക്ലീന്‍ ഇന്ത്യ പദ്ധതിയടക്കമുള്ളവയാണത്. പ്രധാനമായും ഉന്നയിക്കാന്‍ അഴിമതി ആരോപണങ്ങില്ല എന്നത് അദ്ദേഹത്തിന്‍റെ നേട്ടമായി തന്നെ കാണണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പെട്രോള്‍ വില സംബന്ധിച്ച്, സര്‍ക്കാര്‍ നികുതി എടുത്തുകളഞ്ഞാല്‍ ലിറ്ററിന് 40 രൂപയ്ക്ക് വില്‍ക്കാനാകും. കുതിച്ചുയരുന്ന വിലകള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം. അല്ലെങ്കില്‍ മോദി സര്‍ക്കാരിന് അതിന്‍റെ ഫലം അനുഭവിക്കേണ്ടി വരും. രൂപയുടെ വില ഒരിക്കലും ഇത്രകണ്ട് താണിട്ടില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒന്നും തന്നെ ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
