എന്നാല്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുമ്പോള്‍ സൈനികര്‍ അച്ചടക്കം പാലിക്കണമെന്നും കരസേന മേധാവി ബിപിന്‍ റാവത്ത്.
ദില്ലി: സൈനികര്‍ സോഷ്യല്‍ മീഡിയകളില്‍ സജീവമാകുന്നതും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നതും തടയാന്‍ കഴിയില്ല. എന്നാല്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുമ്പോള്‍ സൈനികര്‍ അച്ചടക്കം പാലിക്കണമെന്നും കരസേന മേധാവി ബിപിന്‍ റാവത്ത്.
സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കരുതെന്ന് സൈനികരോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു പക്ഷേ അത് പ്രായോഗികമല്ല എന്നാല്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുമ്പോള്‍ അച്ചടക്കം പാലിക്കണമെന്ന നിര്‍ദ്ദേശം സൈനികര്‍ക്ക്‌നല്‍കിയിട്ടുണ്ടന്ന് അദ്ദേഹം വ്യക്തമാക്കി.
മുതിര്‍ന്ന ഉദ്യോഹസ്ഥരുടെ പീഡനത്തെപറ്റി സോഷ്യല്‍ മീഡിയയിലുടെ സൈനികര്‍ ആരോപണം ഉന്നയിക്കുകയും ലൈവില്‍ വരികയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയകളില്‍ നിന്ന് സൈനികരെ അകറ്റിനിര്‍ത്തുന്നു എന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സൈനികരുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തെ സര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്ടെന്നും കരസേന മേധാവി കൂട്ടിചേര്‍ത്തു.
