ഒരു പെട്ടി നിറയെ ചെരിപ്പുമായാണ് അകുല തന്റെ വോട്ടർമാർക്കിടയിലേക്ക് എത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് നൽകുന്ന വാ​ഗ്ദാനങ്ങൾ പാലിച്ചില്ലെങ്കിൽ അടിക്കാനാണ് ഈ ചെരിപ്പ്. ഓരോ വീട്ടിലും അകുല ഇത് നൽകുന്നു.

കർണാടക: തെരഞ്ഞെടുപ്പിൽ വിജയമുറപ്പിക്കാൻ വ്യത്യസ്തമായൊരു പ്രചരണ പരിപാടിയുമായി രം​ഗത്തിറങ്ങിയിരിക്കുകയാണ് തെലങ്കാനയിലെ സ്വതന്ത്രസ്ഥാനാർത്ഥിയായ അകുല ഹനുമന്ത. ഒരു പെട്ടി നിറയെ ചെരിപ്പുമായാണ് അകുല തന്റെ വോട്ടർമാർക്കിടയിലേക്ക് എത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് നൽകുന്ന വാ​ഗ്ദാനങ്ങൾ പാലിച്ചില്ലെങ്കിൽ അടിക്കാനാണ് ഈ ചെരിപ്പ്. ഓരോ വീട്ടിലും അകുല ഇത് നൽകുന്നു. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയാണ് ഇപ്പോൾ‌ അഞ്ച് സംസ്ഥാനങ്ങളിൽ നടന്നു കൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പ്. 

Scroll to load tweet…

കോർത്തല മണ്ഡലത്തിൽ നിന്നാണ് അകുല ഹനുമന്ത മത്സരിക്കുന്നത്. ഡിസംബർ‌ ഏഴിനാണ് ഇവിടുത്തെ തെരഞ്ഞെടുപ്പ് ദിനം. നിങ്ങൾ പ്രതീക്ഷിച്ചത് പോലെ ഞാൻ ജോലി ചെയ്തില്ലെങ്കിൽ എന്നെ ഈ ചെരിപ്പ് കൊണ്ട് അടിക്കൂ എന്നാണ് ഹനുമന്ത വോട്ട് ചോദ്യത്തിനൊപ്പം കൂട്ടിച്ചേർക്കുന്നത്. ചിലർ ചെരിപ്പ് വാങ്ങാൻ കൂട്ടാക്കുന്നില്ല. ചെരിപ്പ് കിട്ടിയപ്പോൾ അന്തംവിട്ട് നിന്നവരും പൊട്ടിച്ചിരിച്ചവരുമുണ്ട്. ശക്തരായ പാർട്ടികൾ മാറ്റുരയ്ക്കുന്ന കോർത്തല മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിച്ച് വിജയിക്കാനാണ് ഹനുമന്ത മുന്നിട്ടിറങ്ങിയിരിക്കുന്നത്.