കൊച്ചിയില്‍ നിന്നും ന്യൂയോര്‍ക്കിലേക്കുള്ള യാത്രക്കിടെ ക്യാപ്റ്റര്‍ രാജുവിന് മസ്തിഷ്‌കാഘാതം സംഭവിക്കുകയായിരുന്നു

മസ്കത്ത്: മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ ആരോഗ്യനിലയിൽ പുരോഗതി. കൊച്ചിയില്‍ നിന്നും ന്യൂയോര്‍ക്കിലേക്കുള്ള യാത്രക്കിടെയാണ് ക്യാപ്റ്റര്‍ രാജുവിന് മസ്തിഷ്‌കാഘാതം സംഭവിച്ചത്. 

ആരോഗ്യ പരിശോധനകള്‍ പൂര്‍ത്തിയാക്കിയതായും ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചതിനാല്‍ അടുത്ത രണ്ടു ദിവസം ആശുപത്രിയിൽ തന്നെ തുടരുകയാണെന്നും ക്യാപ്റ്റര്‍ രാജുവിന്‍റെ മകന്‍ രവി രാജ് പറഞ്ഞു. രാവിലെ ഒമാൻ സമയം ഒമ്പത് മണിയോടെയാണ് മസ്‌കത്തിലെ സ്വകാര്യ (കിംസ് ഒമാന്‍) ആശുപത്രിയില്‍ ക്യാപ്റ്റന്‍ രാജുവിനെ പ്രവേശിപ്പിച്ചത്.

പുലര്‍ച്ചെ ഇന്ത്യൻ സമയം 4.20ന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട ഇത്തിഹാദ് വിമാനത്തില്‍ ക്യാപ്റ്റന്‍ രാജുവിന് ശാരീരികാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം അടിയന്തരമായി ഇറക്കുകയായിരുന്നു. വിമാനത്താവളത്തില്‍ നിന്നും പ്രാഥമിക ചികിത്സകള്‍ പൂര്‍ത്തിയാക്കി അടിയന്തരമായി വിസ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് സ്വകാര്യ ( കിംസ് ഒമാന്‍ ) ആശുപത്രിയിലേക്ക് മാറ്റിയത്. ഭാര്യ പ്രമീള രാജുവും, മകൻ രവി രാജുവും ക്യാപ്റ്റന്‍ രാജുവിനോടൊപ്പമുണ്ടായിരുന്നു. ഈ മാസം മുപ്പതിന് അമേരിക്കയിൽ വെച്ച് നടക്കുന്ന മകന്റെ വിവാഹത്തിന്‍ ഒരുക്കങ്ങള്‍ള്‍ക്കായാണ് ക്യാപ്റ്റന്‍ രാജുവും കുടുംബവും അമേരിക്കയിലേക്ക് യാത്ര പുറപ്പെട്ടത്.