കൊടുവള്ളി ആവിലോറ സ്വദേശി അബ്ദു സലീമിന്‍റെ ഫോര്‍ച്യൂണര്‍ കാര്‍ വാടകക്കെടുത്ത് പണയപ്പെടുത്തി തട്ടിപ്പ് നടത്തിയ കേസിലാണ്  മുഹമ്മദ് ഷാക്കീര്‍ പിടിയിലായത്. അറബിക്ക് യാത്ര ചെയ്യാനാണെന്ന് പറഞ്ഞാണ് ഷാക്കിര്‍ കാര്‍ വാടകക്കെടുത്തത്. പത്ത് ദിവസത്തേക്ക് നാല്‍പതിനായിരം രൂപയും നല്‍കി. എന്നാല്‍ പത്ത് ദിവസം കഴിഞ്ഞിട്ടും കാര്‍ തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് കാര്‍ പണയപ്പെടുത്തി പണം തട്ടിയ വിവരം അറിഞ്ഞത്.  കൊടുവള്ളി, പുതുപ്പാടി മേഖലകളില്‍ നിന്നായി പത്ത് കാറുകള്‍ ഷാക്കിര്‍ വാടകക്കെടുത്ത് പണയപ്പെടുത്തിയതായും കണ്ടെത്തി.

കാറ് നഷ്ടപ്പെട്ടവര്‍ ചേര്‍ന്ന് കള്ളപ്പണം വെളുപ്പിക്കാനെന്ന വ്യാജേന ഷാക്കിറിനെ വിളിച്ചു വരുത്തുകയായിരുന്നു. പിന്നീട് കൊടുവള്ളി പൊലീസിന് കൈമാറുകയായിരുന്നു. എന്നാല്‍ ഇതിനിടെ ഇവര്‍ ഷാക്കീറിനെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ചെന്ന് ഭാര്യ പൊലീസില്‍ പരാതി നല്‍കി. ഇതേ തുടര്‍ന്ന് ഈ അഞ്ച് പേരേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഷാക്കിറില്‍ നിന്ന് കാറുകളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഷാക്കിറിനെ കോടതി റിമാന്‍റ് ചെയ്തു.