Asianet News MalayalamAsianet News Malayalam

സിഎസ്‌ഐ സഭയിലും ഭൂമി ഇടപാട് വിവാദം: ക്രമക്കേടില്ലെന്ന് ഇടയലേഖനം

  • സിഎസ്ഐ സഭയുടെ ഭൂമി സ്വകാര്യ സ്ഥാപനത്തിന് കൈമാറിയതിനെ  ന്യായീകരിച്ച് ഇടയലേഖനം
  • രൂപതയുടെ ഭൂമി പാട്ടത്തിന് നല്‍കിയതില്‍ ക്രമക്കേടില്ലെന്നാണ് ഇടയലേഖനത്തില്‍ പറയുന്നത്
cardinal letter to stay no irregularities in csi church on land issue

കോഴിക്കോട്: സിഎസ്ഐ സഭയുടെ കോഴിക്കോട്ടെ  ഭൂമി സ്വകാര്യ സ്ഥാപനത്തിന് കൈമാറിയതിനെ  ന്യായീകരിച്ച് ഇടയലേഖനം. രൂപതയുടെ ഭൂമി പാട്ടത്തിന് നല്‍കിയതില്‍ ക്രമക്കേടില്ലെന്നാണ് ഇടയലേഖനത്തില്‍ പറയുന്നത്.

ഭൂമി നിയമനുസൃതമായാണ് പാട്ടത്തിന് കൊടുത്തതെന്നാണ് സിഎസ്ഐ ബിഷപ്പ് ഡോ.റോയിസ് മനോജ് വിക്ടറിന്‍റെ പേരിൽ ഇറക്കിയ ഇടയലേഖനത്തിൽ പറയുന്നു. നടപടിക്രമങ്ങള്‍ പാലിച്ചാണ് ഭൂമി സ്വകാര്യവ്യക്തികള്‍ക്ക് പാട്ടത്തിന് നല്‍കിയത്. കമ്മറ്റികളുടെ തീരുമാനം അനുസരിച്ചാണ് വാടകയ്ക്ക് നല്‍കിയത്. ഒരു സംഘം ആളുകള്‍ മാധ്യമങ്ങളിലൂടെ ഇടവകയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്നും ബിഷപ്പിന്‍റെ ഇടയലേഖനം. 

സ്വകാര്യ വസ്ത്ര വിൽപ്പനശാല അധികമായ എടുത്ത സ്ഥലത്തിന് കൂടുതൽ ലൈസൻസ് ഫീസ് ഈടാക്കാൻ നിശ്ചയിച്ചിരുന്നു. ഇതിനായി സമിതി യോഗം ചേരവെ ഒരു സംഘം ആളുകൾ  ഓഫീസിൽ അതിക്രമിച്ച് കടന്നുവെന്നും  മാധ്യമങ്ങൾക്ക് തെറ്റായ വാർത്ത നൽകി ഇടവകയെ അപകീർത്തി പെടുത്താൻ ശ്രമിച്ചുവെന്നും ഇടയലേഖനത്തിലുണ്ട്. രാവിലെ 9 മണിയുടെ പ്രാർത്ഥനക്ക് ഇടയിലായിരുന്നു ലേഖനം വായിച്ചത്. ഭൂമി കൈമാറ്റത്തെ കുറിച്ച് അന്വേഷിക്കാൻ കമ്മിഷനെ വെച്ചതിന് പിന്നാലെയാണ് നടപടിയെ ന്യായീകരിച്ച് സഭ തന്നെ രംഗത്തെത്തിയിരിക്കുന്നത്.

 

Follow Us:
Download App:
  • android
  • ios