Asianet News MalayalamAsianet News Malayalam

ഔദ്യോഗിക വാഹനത്തില്‍ ഡ്രൈവര്‍ക്കൊപ്പം മദ്യപിച്ച ഐജിക്ക് സസ്‌പെന്‍ഷന്‍

case against crime branch ig Jayaraj suspended
Author
First Published Oct 31, 2017, 2:12 PM IST

തിരുവനന്തപുരം: ഔദ്യോഗിക വാഹനത്തില്‍ ഡ്രൈവര്‍ക്കൊപ്പം മദ്യപിച്ച ക്രൈം ബ്രാഞ്ച് ഐജി  ഇ. ജയരാജിന് സസ്‌പെന്‍ഷന്‍. മുഖ്യമന്ത്രിയാണ് ഐജിയെ സസ്‌പെന്‍റ്  ചെയ്തത്. വകുപ്പുതല അന്വേഷണത്തിനും സര്‍ക്കാര്‍ ഉത്തരവിട്ടു. ഔദ്യോഗികവാഹനത്തില്‍ ഡ്രൈവര്‍ക്കൊപ്പം മദ്യപിച്ച് യാത്ര ചെയ്ത ഐജിയെ അഞ്ചല്‍ പൊലീസ് പിടികൂടിയിരുന്നു. ഔദ്യോഗിക വാഹനത്തിലെ മദ്യപാനത്തെ കുറിച്ച് നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്നായിരുന്നു ഐജിയെ പൊലീസ് പിടികൂടിയത്. 

മദ്യപിച്ച് വാഹനമോടിച്ചതിന് ഡ്രൈവര്‍ സന്തോഷിനെതിരെയും, ഡ്രൈവറെ മദ്യപിക്കാന്‍ പ്രേരിപ്പിച്ചതിന് ഐജിക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. ഒരു ഉന്നത ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത് ഗുരുതരമായ തെറ്റാണെന്നും  സേനക്ക് അപമാനമുണ്ടാക്കിയ സംഭവത്തില്‍ ഉചിതമായ നടപടിവേണെന്നും ഡിജിപി റിപ്പോട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ഐജി സസ്‌പെന്‍് ചെയ്തത്. വകുപ്പുതല അന്വേഷണവും നടക്കും.

ട്രെയിന്‍ യാത്രക്കിടെ മദ്യലഹിരയില്‍ സഹയാത്രികയോട് അപമര്യാദയായി പെരുമാറിയതിന് ജയരാജന്‍ നേരത്തെയും സസ്‌പെന്‍ഷനിലായിട്ടുണ്ട്. അന്ന് ജയരാജനെതിരായ നടപടി ഒരു ശാസനയില്‍ ഒതുക്കി സര്‍വ്വീസില്‍ തിരിച്ചെടുത്തു. ഈ സര്‍ക്കാര്‍ വന്നതിന് ശേഷം ഇന്റലിജന്‍സിലും അതിനുശേഷം ക്രൈം ബ്രാഞ്ചിന്റെ ഉത്തരമേഖലയുടെ ചുമതലയുള്ള ഐജിയായും ജയരാജനെ നിയമിച്ചു. ക്രമസമാധാനചുമതലയുളള ഒരു റെയ്ഞ്ചിനായി ഐജി നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് സസ്‌പെന്റ് ചെയ്യപ്പെട്ടത്. ഡ്രൈവര്‍ സന്തോഷല്‍ിനെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സസ്‌പെന്‍് ചെയ്തിരുന്നു. 

Follow Us:
Download App:
  • android
  • ios