തിരുവനന്തപുരം: മുന്‍ മന്ത്രി കെ. ബാബുവിനെതിരെ കേസെടുക്കാന്‍ വിജിലന്‍സിന്റെ ശുപാര്‍ശ. ഹോട്ടല്‍ ഉടമകളുടെ പരാതിയിലാണു ശുപാര്‍ശ. പ്രാഥമിക അന്വേഷണത്തിനു ശേഷമാണു കേസെടുക്കാന്‍ ശുപാര്‍ശ നല്‍കിയിരിക്കുന്നത്.

ഹോട്ടല്‍ ഇന്‍ഡസ്ട്രിയല്‍ അസോസിയേഷനാണു പരാതി നല്‍കിയത്. മദ്യ നയം തീരുമാനിച്ചതിലും ബാര്‍ ലൈസന്‍സ് നല്‍കിയതിലും മന്ത്രി ബാബു ക്രമക്കേട് കാണിച്ചുവെന്നു പരാതിയില്‍ ആരോപിക്കുന്നു. കെ. ബാബുവിന്റെ സ്വത്ത് വിവരം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ പരാതിയിന്മേല്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തിയാണ് ഇപ്പോള്‍ കേസെടുക്കാന്‍ ശുപാര്‍ശചെയ്തിരിക്കുന്നത്.

ഇന്നുതന്നെ ബാബുവിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാണു സാധ്യത.