ശോഭനാ ജോര്‍ജിനെതിരെ മോശം പരാമര്‍ശം എം എം ഹസ്സനെതിരെ കേസ്

തിരുവനന്തപുരം: ശോഭനാ ജോർജ്ജിനെതിരായ അപകീർ‍ത്തികരമായ പരാമർശത്തിൽ കെപിസിസി പ്രസിഡണ്ട് എം എം ഹസ്സനെതിരെ സംസ്ഥാന വനിതാ കമ്മീഷൻ കേസെടുത്തു. ശോഭനാ ജോർജ്ജ് നൽകിയ പരാതിയിലാണ് നടപടി.

ചെങ്ങന്നൂരിൽ ശോഭന ജോർജ്ജിനെ മുമ്പ് യുഡിഎഫ് സ്ഥാനാർത്ഥിയാക്കിയതുമായി ബന്ധപ്പെട്ട് ഹസ്സൻ ഒരു ചാനലിന് നൽകിയ അഭിമുഖത്തിലെ വിവാദ പരാമ‍ശമാണ് പരാതിക്ക് ആധാരം.

1991ല്‍ വിജയകുമാറിനെ കുറുക്കുവഴിയിലൂടെ പരാജയപ്പെടുത്തിയാണ് ശോഭനാ ജോര്‍ജ്ജ് സ്ഥാനാര്‍ത്ഥിയായതെന്നും അതിന്റെ പിന്നാമ്പുറം ക്യാമറക്ക് മുന്‍പില്‍ പറയാന്‍ കഴിയില്ലന്നുമാണ് ഹസ്സന്‍ പറഞ്ഞത്. ഇതിനെതിരെ ശോഭനാ ജോര്‍ജ് പരാതി നല്‍കുകയായിരുന്നു.