പി വി അന്‍വറിന്‍റെ പാര്‍ക്കില്‍ വൈദ്യുതി ഉപയോഗിക്കാന്‍ അനുമതിയില്ല. ഇലക്ട്രിക്കല്‍ ഇന്‍സ്‌പക്ട്രേറ്റിന്‍റെ അനുമതി കിട്ടിയിട്ടില്ല. അനുമതിയുള്ളത് രണ്ട് ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ മാത്രമാണ്. റൈഡുകളും മറ്റ് ഉപകരണങ്ങളും പ്രവര്‍ത്തിപ്പിക്കാന്‍ അനുമതിയില്ല. കൂടരഞ്ഞി പഞ്ചായത്തിന് നല്‍കിയ രേഖകള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.