Asianet News MalayalamAsianet News Malayalam

കൃഷ്‍ണമൃഗത്തെ വേട്ടയാടിയ കേസ്: സല്‍മാന്‍ ഖാന്‍ ഉള്‍പ്പടെയുള്ള അഞ്ച് ബോളിവുഡ് താരങ്ങൾ നേരിട്ട് ഹാജരാകണമെന്ന് കോടതി

Case against Salman Khan
Author
Jodhpur, First Published Jan 13, 2017, 11:47 AM IST

കൃഷ്‍ണമൃഗത്തെ വേട്ടയാടിയ കേസിൽ സൽമാൻ ഖാൻ ഉൾപ്പെടെയുള്ള അഞ്ച് ബോളിവുഡ് താരങ്ങൾ കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് ജോധ്‍പൂര്‍ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്‍റെ ഉത്തരവ്. സൽമാന്‍ ഖാന് ഒപ്പമുണ്ടായിരുന്ന കൂട്ടുപ്രതികളായ സെയ്ഫ് അലി ഖാൻ, സോനാലി ബിന്ദ്ര, നീലം, തബു എന്നിവര്‍ 25ന് ഹാജരാകാനാണ് നിര്‍ദ്ദേശം. സാക്ഷികളുടെ വിചാരണ പൂര്‍ർത്തിയായ ശേഷമാണ് അഞ്ച് പ്രതികളുടേയും മൊഴി രേഖപ്പെടുത്താൻ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് ദൽപത് സിംഗ് തീരുമാനിച്ചത്. 1998ൽ ഒക്ടോബര്‍ ഒന്നിന് ഹം സാത് സാത് ഹേൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സൽമാൻ ഖാൻ കൃഷ്‍ണമൃഗത്തെ വേട്ടയാടിയത്. ലൈസൻസ് കാലാവധി അവസാനിച്ച ആയുധം കയ്യിൽ സൂക്ഷിച്ചുവെന്ന കേസിൽ  18ന് ജോധ്‌പൂർ കോടതി വിധി പറയും. അന്നേരം നേരിട്ട് ഹാജരാകാൻ സൽമാൻ ഖാനോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
 

Follow Us:
Download App:
  • android
  • ios