റിസര്‍വ്വ് ബാങ്കിലേയ്ക്ക് കള്ളനോട്ടയച്ചതിന് എസ്ബിഐ മാനേജര്‍ക്കെതിരെ കേസ്

First Published 11, Mar 2018, 2:58 PM IST
case against sbi manger for sending fake currency to rbi
Highlights

റിസര്‍വ്വ് ബാങ്കിലേയ്ക്ക് കള്ളനോട്ടയച്ചതിന് എസ്ബിഐ മാനേജര്‍ക്കെതിരെ കേസ്

മുസാഫര്‍നഗര്‍  : റിസര്‍വ്വ്  ബാങ്കിന് കള്ളനോട്ട് അയച്ചതിന് എസ്ബിഐ മാനേജര്‍ക്കെതിരെ കേസ്. കഴിഞ്ഞ വര്‍ഷമാണ് മുസാഫര്‍നഗര്‍ സ്വദേശിയായ എസ് ബി ഐ മാനേജര്‍ കള്ളനോട്ട് അയച്ചെന്ന് ആരോപണം ഉയര്‍ന്നത്. കാന്‍പൂര്‍ ആര്‍ബിഐ മാനേജര്‍ സത്യ കുമാറിന്റെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ആരോപണം സത്യമാണെന്ന് കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് എസ് ബി ഐ മാനേജര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ ആണ് ഇയാള്‍ റിസര്‍വ്വ് ബാങ്കിലേക്ക് അയച്ചത്. 

loader