തോമസ് ചാണ്ടിക്കെതിരായ കേസ് ഇന്ന് കോട്ടയം വിജിലൻസ് കോടതി പരിഗണിക്കും
മുൻ മന്ത്രി തോമസ് ചാണ്ടിക്കെതിരായ കേസ് ഇന്ന് കോട്ടയം വിജിലൻസ് കോടതി പരിഗണിക്കും. അന്തിമ റിപ്പോർട്ട് നൽകാൻ കൂടുതൽ സമയം വേണമെന്ന് വിജിലൻസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ കോടതി ഇന്ന് നിലപാട് വ്യക്തമാക്കും. കഴിഞ്ഞ 19ന് റിപ്പോർട്ട് നൽകണമെന്നായിരുന്നു കോടതി നിർദേശം. അന്ന് കോടതി അവധിയായതിനാൽ കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. വലിയകുളം സീറോ ജെട്ടി റോഡ് നിർമ്മാണം അന്വേഷിക്കണമെന്ന പരാതിയാണ് വിജിലൻസ് അന്വേഷിക്കുന്നത്.
