തിരുവനന്തപുരം: ആഭ്യന്തരസെക്രട്ടറി നളിനി നെറ്റോക്കെതിരെ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. കോടതി ഫയലില്‍ സ്വീകരിച്ച ഹര്‍ജിയില്‍ ഈ മാസം 27ന് നിലപാട് അറിയിക്കാന്‍ വിജിലന്‍സിനോട് തിരുവനന്തപുരം വിജിലന്‍സ് കോടതി ആവശ്യപ്പെട്ടു. സെന്‍കുമാറിനെ പൊലീസ് മേധാവി സ്ഥാനത്തുനിന്നും മാറ്റാന്‍ നളിനി നെറ്റോ രേഖകളില്‍ കൃത്രിമം കാണിച്ചുവെന്നാണ് പ്രധാന ആരോപണം.
സുപ്രീംകോടതി വിധികള്‍ മറികന്നാണ് സെന്‍കുമാറിനെ പൊലീസ് മേധാവി സ്ഥാനത്തുനിന്നും മാറ്റിയതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. പുറ്റിങ്ങല്‍ വെടികെട്ട് അപകടത്തിലും ജിഷ വധക്കേസിലും പൊലീസിന്റെ വീഴ്ചയെ ന്യായീകരിച്ച സെന്‍കുമാറില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ നഷ്ടപ്പെട്ടുവെന്ന് ചൂണ്ടികാട്ടിയാണ് മാറ്റിയത്. പുറ്റിങ്ങല്‍ കേസില്‍ അന്നത്തെ ഡിജിപിക്ക് വീഴ്ചയുണ്ടെന്ന് വരുത്താനായി രേഖകളില്‍ ആഭ്യന്തരസെക്രട്ടറി കൃത്രമം കാണിച്ചുവെന്നാണ് പരാതിക്കാരനായ സതീഷ് വസന്തന്റെ ആരോപണം. പൊലീസിന്റെ വീഴ്ചയല്ലെന്ന് കേന്ദ്രസംഘത്തിന് അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ജിഷ വധക്കേസില്‍ സെന്‍കുമാര്‍ നിയമിച്ച ആദ്യസംഘത്തിന് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് രണ്ടാമത്തെ സംഘവും വിവരാവകാശ രേഖകള്‍ പ്രകാരം സമ്മതിക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. വിജിലന്‍സ് ഡയറക്ടറായ ജേക്കബ് തോമസിനെരായ അന്വേഷണ റിപ്പോര്‍ട്ടില്‍ നടപടി സ്വീകരിക്കാതെ പൂഴ്ത്തിയെന്നും ആക്ഷേപമുണ്ട്. ഈ മാസം 27ന് വിജിലന്‍സിനോട് നിലപാട് അറിയിക്കാന്‍ല തിരു.വിജിലന്‍സ് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
