ക്യാംപസില്‍ നിന്ന് പാര്‍ലമെന്‍റിലേക്ക് വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ചിലാണ് സംഭവം
ദില്ലി:ജെഎന്യുവില് വിദ്യാര്ത്ഥികള് നടത്തിയ മാര്ച്ചിനെത്തിയ മാധ്യമപ്രവര്ത്തകയെ ആക്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. ക്രൈം ബ്രാഞ്ചിനാണ് കേസ് അന്വേഷണത്തിനുള്ള ചുമതല. ക്യാംപസില് നിന്ന് പാര്ലമെന്റിലേക്ക് വെള്ളിയാഴ്ച വിദ്യാര്ത്ഥികള് മാര്ച്ച് നടത്തിയിരുന്നു.
ലക്ഷ്മി ബായി നഗര് ഏരിയയിലെ സജ്ഞയ് ജീലില് വെച്ച് പൊലീസ് ലാത്തിച്ചാര്ജ് നടത്തുകയും ജലഭീരങ്കി ഉപയോഗിച്ച് ആള്ക്കൂട്ടത്തെ ഒഴിപ്പിക്കാന് ശ്രമിക്കുകയും ചെയ്തിരുന്നു.സംഭവത്തില് രണ്ടുമാധ്യമപ്രവര്ത്തകര് പരാതി നല്കിയിരുന്നു. കയ്യേറ്റശ്രമത്തിനും പീഡനത്തിനുമാണ് പരാതി നല്കിയത്.മാര്ച്ചിനിടയില് ഫോട്ടോജേര്ണലിസ്റ്റിന്റെ ക്യാമറ തട്ടിപ്പറിച്ച രണ്ടു കോണ്സ്റ്റബിളിനെ ഇന്നലെ സസ്പെന്ഡ് ചെയ്തിരുന്നു.
