പത്തനംതിട്ട: അടൂർ എം എല്‍ എ ചിറ്റയംഗോപകുമാറിനെ ജാതിപേര് വിളിച്ച് അക്ഷേപിച്ചത് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. സി പി ഐ പത്തനംജില്ല അസിസ്റ്റന്‍റ് സെക്രട്ടറി മനോജ് ചരളേലും പ്രതിശുഭ വധുവും തമ്മിലുള്ള സ്വകാര്യ ഫോൺ സംഭാഷണത്തിലാണ് എം എല്‍ എ അധിക്ഷേപിച്ച് സംസാരിച്ചത്. സംഭവത്തെ കുറിച്ച് സി പി ഐ ജില്ലാനേതൃത്വം അന്വേഷണം തുടങ്ങി.
കഴിഞ്ഞ ദിവസമാണ് മനോജ് ചരളേലിന്‍റെ ഫോൺ സംഭാഷണം സമുഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട്. മനോജും വിവാഹം നിശ്ചയിച്ച സ്ത്രീയും തമ്മിലുള്ള സംഭാഷണത്തിനിടയിലാണ് ചിറ്റയം ഗോപകുമാർ എം എല്‍ എ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുന്നതായി പറയുന്നത്. അടൂർ നടക്കുന്ന റവന്യൂജില്ല കലോത്സവത്തിന്‍റെ സംഘാടക സമതിയുടെ ചെയർമാൻ ചിറ്റയം ഗോപകുമാറാണന്നും അതുകൊണ്ട്തന്നെ താൻ കലോല്‍ത്സവത്തിന് വരുന്നില്ലന്നും മനോജ് പറയുന്നതായാണ് ശബ്ദ രേഖ.
സംഭവം വൈറലായതോടെ സി പി ഐ നോതൃത്വവും അന്വേഷണം തുടങ്ങി. എന്നാല്‍ ഇത് സംബന്ധിച്ച് ആരുംതന്നെ പാർട്ടിയില്‍ പരാതി
നല്കിയിട്ടും ഇല്ലന്നാണ് സി പി ഐ ജില്ലനേതൃത്വം പറയുന്നത്. ഫോൺസംഭാഷണം പുറത്ത് വിട്ടത് തന്നെ അപമാനിക്കനാണന്നും ഇതിന് എതിരെ കോടതിയെ സമീപിക്കുമെന്നാണ് മനോജ് പറയുന്നത്.
പാർട്ടിക്ക് ഉള്ളിലെ ചിലരും ഫോൺസംഫാഷണം പ്രചരിപ്പിക്കുന്നതിന് പിന്നില്‍ ഉണ്ടെന്നും പറയുന്നു.തല്‍ക്കാലം പ്രതികരിക്കാൻ ഇല്ല എന്നനിലപാടിലാണ് ചി റ്റയം ഗോപകുമാർ എം എല്‍ എയും.
