പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്ക് എന്താണ് കാര്യം? ഇങ്ങനെ പലപ്പോഴും നാം ചോദിക്കാറുണ്ട്. എന്നാല്‍ ഇന്ന് പൂച്ചയ്ക്ക് പൊന്നിനേക്കാള്‍ വിലയുണ്ട്. ഇന്ന് വീടിന്റെ അലങ്കാരവും ഒരാളുടെ സ്റ്റാറ്റസുമെല്ലാം തീരുമാനിക്കപ്പെടുന്നത് പൂച്ചയാണ്. അത്രയ്ക്കുണ്ട് ഇന്ന് ഓരോരുത്തര്‍ക്കും പൂച്ചകളോടുള്ള പ്രേമം. പട്ടിയില്‍ നിന്നും അലങ്കാര മത്സ്യത്തില്‍ നിന്നുമാറി ഇപ്പോള്‍ പൂച്ചകളിലേക്കാണ് ഓരോ മനുഷ്യന്റെ കണ്ണും. 

മ്യാവൂ... എന്ന കരിച്ചില്‍ കേള്‍ക്കാനും പട്ടുമെത്തയില്‍ കിടത്തി ഉറക്കാനും ലാളിക്കാനുമൊക്കെ ആളുകള്‍ ലക്ഷകണക്കിന് രൂപയാണ് ചിലവാക്കുന്നത്. കേള്‍ക്കുമ്പോള്‍ കണ്ണു തള്ളേണ്ട... തെരുവിലൂടെ അലഞ്ഞു നടക്കുന്ന കുറിഞ്ഞി പൂച്ചയുടെ കാര്യമല്ലയിത്. എന്നാല്‍ ലാളിക്കാനൊക്കെ തിരഞ്ഞെടുക്കുന്നത് വിദേശ പൂച്ചകളെയാണെന്നു മാത്രം. 

ഇങ്ങനെ വിദേശി പൂച്ചകളെ മാത്രം തിരഞ്ഞെടുത്താല്‍ ഇന്ത്യന്‍ പൂച്ചകള്‍ എന്തു ചെയ്യും? അടുത്തകാലത്തായി നമ്മുടെ രാജ്യത്ത് വളര്‍ന്നു വന്ന ബിനിനസ്സാണ് പൂച്ച വില്‍പ്പന. ചില സുന്ദരനും സുന്ദരി പൂച്ചകളും ഇവിടെ ഉണ്ടെങ്കിലും സ്വന്തം രാജ്യത്തുള്ള പൂച്ചകള്‍ക്ക് ഒരു വിലയും കൊടുക്കാറുമില്ല. ഇത്തരം സന്ദര്‍ഭത്തിലാണ് ഇന്ത്യന്‍ പൂച്ചകളെ അനുകൂലിച്ച് ചില സംഘന രംഗത്തു വരുന്നുത്. ഇന്ത്യന്‍ ക്യാറ്റ് ഫെഡറേഷനാണ് അന്താരാഷ്ട്ര തലത്തില്‍ പൂച്ചകളെ കുറിച്ച് പഠിക്കാനും വിവരങ്ങള്‍ ശേഖരിക്കാനും രംഗത്ത് എത്തിയിരിക്കുന്നത്. അലങ്കാര മത്സ്യത്തില്‍ നിന്നും നായ വളര്‍ത്തലില്‍ നിന്നും ഇനി ഇന്ത്യക്കാരെ പൂച്ച വിപണിയിലേക്ക് എത്തിക്കാനുള്ള തത്രപാടിലാണ് ഇന്ത്യന്‍ ക്യാറ്റ് ഫെഡറേഷന്‍. 

കാണാന്‍ അത്രയ്ക്ക് സുന്ദരന്മാരല്ലെങ്കിലും ഇന്ത്യന്‍ പൂച്ചകള്‍ക്കും ചില പ്രത്യേകതകളുണ്ട്. ഇന്ത്യന്‍ പൂച്ചകള്‍ കാണാന്‍ ഏകദേശം ഒരു പോലെയായിരിക്കും. മെലിഞ്ഞതും നല്ല മസില്‍സുള്ളവയില്‍പ്പെട്ടതാണിവ. 18 വര്‍ഷമാണ് ഒരു പൂച്ചയുടെ ആയുസ്സ്.

ഇന്ത്യന്‍ പൂച്ചകളെ ദത്തെടുക്കാന്‍ ആരുമില്ലാത്തതിനാല്‍ അവ കൂടുതല്‍ സമയവും തെരുവില്‍ കറങ്ങിയടിക്കാറാണ് പതിവ്. എന്നാല്‍ പൂച്ച സ്‌നേഹികളാവട്ടെ ദത്തെടുക്കുന്നതോ പേര്‍ഷ്യ, ബ്രി്ട്ടണ്‍, സെര്‍ബിയന്‍ ഇങ്ങനെയുള്ളവരെയാണ്. സ്വദേശി പൂച്ചകളുടെ പ്രത്യേകതകളെ കുറിച്ചറിയാനോ ആരും തിരിഞ്ഞു നോക്കാന്‍ പോലും തയാറാവുന്നില്ല.

പൂച്ച പ്രേമം വിദേശി പൂച്ചകളോട് മാത്രമാണെന്നാണ് ഇന്ത്യന്‍ ക്യാറ്റ് ഫെഡറേഷന്‍ അംഗം ഫാത്തിമ സിയാവാല പറയുന്നത്. ഇതു മാറ്റിയെടുക്കാമെന്ന ലക്ഷ്യത്തോടെയാണ് ഫെഡറേഷന്റെ പ്രവര്‍ത്തനമെന്നും ഫാത്തിമ പറയുന്നു. ഓരോ ഇന്ത്യക്കാരും തങ്ങളുടെ രാജ്യത്തുള്ള പ്രത്യേകളറിഞ്ഞ് സ്വന്തം രാജ്യത്തെ പൂച്ച വിപണിയിലേക്ക് തന്നെയെത്തുമെന്നതില്‍ യാതൊരു സംശയവുമില്ല.