ബാഴ്സലോണ: സ്പെയിനില്‍ നിന്ന് കാറ്റലോണിയയ്ക്ക് സ്വാതന്ത്ര്യം. പ്രഖ്യാപനം ജനഹിതം അംഗീകരിച്ചുകൊണ്ടെന്ന് പ്രവിശ്യ പ്രസിഡന്‍റ് കാര്‍ലോസ് പൂജോമൊന്‍ അറിയിച്ചു. അന്തിമ തീരുമാനം സ്‌പെയിനുമായി ചര്‍ച്ചയ്‌ക്ക് ശേഷമെന്ന് കാറ്റലോണിയന്‍ പ്രസിഡന്‍റ് പറഞ്ഞു‍. 20 മിനുറ്റോളം നീണ്ട അഭിസംബോധനയിലാണ് പ്രഖ്യാപനം നടത്തിയത്. ഹിതപരിശോധനക്കിടെ നടന്ന പൊലിസ് ആക്രമണത്തെ അദ്ദേഹം പ്രസംഗത്തില്‍ അപലപിച്ചു.

സ്വതന്ത്ര കാറ്റലോണിയന്‍ രാഷ്ട്രം ആവശ്യപ്പെട്ട് ഒക്ടോബര്‍ ഒന്നിന് നടന്ന ഹിതപരിശോധന പൊലിസ് അടിച്ചമര്‍ത്തിയിരുന്നു. എന്നാല്‍ 75 ശതമനം പോളിംങ് ബൂത്തുകളും തുറന്ന് പ്രവര്‍ത്തിച്ചുവെന്ന് കറ്റാലന്‍ ജനതയുടെ വാദിച്ചിരുന്നു. ഫ്രാന്‍സിനോട് ചേര്‍ന്ന് സ്വയംഭരണ പ്രദേശമായ കിടക്കുന്ന കാറ്റലോണിയയില്‍ 80 ലക്ഷത്തോളം പേരാണ് വസിക്കുന്നത്.