സ്വാതന്ത്ര്യം പ്രഖ്യാപിക്കാനുള്ള കാറ്റലോണിയൻ സർക്കാരിന്‍റെ നീക്കം തടഞ്ഞ് സ്പാനിഷ് കോടതി. തിങ്കളാഴ്ച കാറ്റലോണിയൻ പാർലമെന്‍റ് ചേർന്ന് സ്വാതന്ത്യം പ്രഖ്യാപിക്കാനിരിക്കെയാണ് കോടതിയുടെ ഇടപെടല്‍. കാറ്റലോണിയന്‍ സര്‍ക്കാരിന്‍റെ നീക്കം ഭരണഘടനാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ്, പാർലമെന്‍റ് ചേരുന്നത് കോടതി തടഞ്ഞത്. കാറ്റലോണിയൻ സോഷ്യലിസ്റ്റ് പാർട്ടി നല്‍കിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. തിങ്കളാഴ്ച സ്വാതന്ത്യം പ്രഖ്യാപിക്കുമെന്ന് നേരത്തെ കാറ്റലോണിയൻ പ്രസിഡന്‍റ് കാർലസ് പൂജിമ്യോയന്‍. പറഞ്ഞിരുന്നു. സ്‌പാനിഷ് സര്‍ക്കാര്‍ കാറ്റലോണിയുടെ ഭരണം ഏറ്റെടുത്താല്‍ അത് ചരിത്രപരമായ തെറ്റാകും എന്ന മുന്നറിയിപ്പും പ്രസിഡന്‍റ് കാര്‍ലസ് നല്‍കിയിരുന്നു.