നവീകരണ അറ്റ കുറ്റ പണികള്‍ക്കായി അടച്ചിട്ടിരുന്ന ഒമാനിലെ  " അല്‍ ഹൂത്ത കേവ്"  സഞ്ചാരികള്‍ക്കായി  നാളെ  തുറക്കും . ഗള്‍ഫ് മേഖലയിലെ അതി പുരാതനമായ ഗുഹ 2006 നവംബര്‍ മുതലാണ് വിനോദ സഞ്ചാര കേന്ദ്രമായി ഒമാന്‍ സര്‍ക്കാര്‍ പൊതു  ജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്.  
 
നാലു കിലോ മീറ്റര്‍ നീളമുള്ള അല്‍ ഹൂത്ത കേവ് ഗള്‍ഫ്  മേഖലയില്‍ വെച്ചുതന്നെ  ഏറ്റവും വലിയ ഗുഹയാണ്. ഒമാനിലെ  പ്രകൃതിയോട് ചേര്‍ന്നുള്ള  വലിയ വിനോദ സഞ്ചാര കേന്ദ്ര മാണ് അല്‍ ഹൂട്ട  കേവ്.
നവീകരണ അറ്റ കുറ്റ പണികള്‍ക്കായി 3  വര്‍ഷങ്ങള്‍ക്കു മുന്‍പാണ് അല്‍ ഹൂത്ത കേവ് അടച്ചത്. മുന്‍ വര്‍ഷങ്ങളില്‍  75,000ത്തില്‍ പരം സഞ്ചാരികള്‍ ഇവിടെ എത്താറുണ്ടായിരുന്നു.

ശനിയാഴ്ച  മുതല്‍ വ്യാഴാഴ്ച വരെ,  രാവിലെ ഒമ്പതു മണി  മുതല്‍ വൈകിട്ട്  ആറു മണി  വരെയും, വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ 12 വരെയും,  രണ്ടു മണി മുതല്‍ അഞ്ചു മണി വരെയുമാണ് സന്ദര്‍ശന സമയം.

ഓണ്‍ലൈന്‍ വഴി സന്ദര്‍ശകര്‍ക്ക് ബുക്കുചെയ്യാനും സൗകര്യമൊരുക്കിയിട്ടുണ്ട്.

ഒമാനിലെ ഏക ഇലകട്രിക് ട്രെയിന്‍ സര്‍വീസും കേവിനേട് ചേര്‍ന്നാണ് ഉള്ളത്.

വലിയ പെരുന്നാള്‍ അവധിക്ക് മുന്‍പേ തുറക്കുന്നതിനാല്‍ ധാരാളം സഞ്ചാരികളെ തുടക്കത്തില്‍ തന്നെ അധികൃതര്‍ പ്രതീക്ഷിക്കുന്നു.

ജി സി സിയിലെ  ആദ്യ വിനോദ സഞ്ചാര കേവ് എന്ന ബഹുമതിയും അല്‍ ഹൂത കേവിനാണ് ഉള്ളത് .

ഒമാനിലെ ദാഖലിയ ഗവര്‍ണറേറ്റിലെ  അല്‍ ഹംറ പ്രവിശ്യയിലെ ജബല്‍ ഷംസ് പര്‍വത നിരകളുടെ താഴ്വാരത്തില്‍ സ്ഥിതി ചെയ്യുന്ന അല്‍ ഹൂത്ത കേവിനു ഏകദേശം രണ്ടു മില്യണ്‍ വര്‍ഷങ്ങള്‍ പാഴാക്കുംണ്ടെന്നാണ് കണക്കാക്കപെടുന്നത്.