ചിദംബരത്തെ കസ്റ്റഡിയിലെടുക്കേണ്ടി വരുമെന്ന് സിബിഐ ഹൈക്കോടതിയില്‍
ദില്ലി: ഐഎൻഎക്സ് മീഡിയ അഴിമതി കേസിൽ മുൻ കേന്ദ്ര മന്ത്രി പി ചിദംബരത്തെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യണമെന്ന് സിബിഐ ദില്ലി ഹൈക്കോടതിയിൽ അറിയിച്ചു. പി ചിദംബരം നല്കിയ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിച്ചപ്പോഴാണ് സിബിഐ ഇക്കാര്യം വ്യക്തമാക്കയത്.
ജാമ്യപേക്ഷയിൽ മറുപടി നല്കാൻ സിബിഐ കൂടുതൽ സമയം ആവശ്യപ്പെട്ടു. കേസ് ഇനി പരിഗണിക്കുന്ന, അടുത്ത മാസം ഒന്നുവരെ ചിദംബരത്തെ അറസ്റ്റ് ചെയ്യരുതെന്ന് ദില്ലി കോടതി നിർദേശിച്ചു. ഇന്നു വരെ അറസ്റ്റു് ചെയ്യരുതെന്നായിരുന്നു കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നത്.
