ബിജെപി ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ എന്ന് പറഞ്ഞാണ് മമത ബാനർജി സിബിഐയെ വിശേഷിപ്പിച്ചത്. ട്വിറ്ററിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ ആക്ഷേപം. സിബിഐ ഇപ്പോൾ ബിബിപിയായെന്നും ഇത് ദൗർഭാഗ്യകരമായ സംഭവമാണെന്നും മമത ബാനർജി ട്വീറ്റ് ചെയ്തു.
കൊൽക്കത്ത: സിബിഐ ബിജെപിയുടെ ഏജൻസിയാണെന്ന് വിമര്‍ശിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിജെപി ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ എന്ന് പറഞ്ഞാണ് മമത ബാനർജി സിബിഐയെ വിശേഷിപ്പിച്ചത്. ട്വിറ്ററിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ ആക്ഷേപം. സിബിഐ ഇപ്പോൾ ബിബിപിയായെന്നും ഇത് ദൗർഭാഗ്യകരമായ സംഭവമാണെന്നും മമത ബാനർജി ട്വീറ്റ് ചെയ്തു.
സിബിഐയിൽ വിവാദങ്ങൾ കൊടുംമ്പിരികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മമത ബാനർജിയുടെ ആക്ഷേപം. സിബിഐ ഡയറക്ടർ അലോക് വർമ്മയും സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയും തമ്മിലുള്ള ചേരിപ്പോര് സര്‍ക്കാരിന് വലിയ തലവേദന സൃഷ്ടിക്കുകയും
ഈ സാഹചര്യത്തിൽ അലോക് വർമ്മയെ കേന്ദ്ര സർക്കാർ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്തിരുന്നു. സിബിഐ സ്പെഷ്യൽ ഡയറക്ടറായ രാകേഷ് അസ്താനക്കെതിരെ അഴിമതിക്കും കൈകൂലിക്കും ആരോപിച്ച് അലോക് വർമ്മ കേസെടുത്തിരുന്നു.

ഇതിന് പിന്നാലെ അസ്തായെ അറസ്റ്റ് ചെയ്യുന്നതിന് അലോക് വർമ്മ കേന്ദ്രാനുമതി തേടിയിരുന്നെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. ശേഷം ഇരുവരുടെയും ചേരിപ്പോര് വഷളായ സാഹചര്യത്തിൽ അലോക് വർമ്മയെ തൽസ്ഥാനത്ത് നിന്നും നീക്കി ജോയിന്റ് ഡയറക്ടർ എം. നാഗേശ്വര റാവുവിനെ താൽകാലിക ഡയറക്ടറായി നിയമിക്കുകയായിരുന്നു.
അതേസമയം അലോക് വർമ്മയെ സ്ഥാനത്ത് നിന്ന് മാറ്റിയത് റഫാൽ 'ഫോബിയ' കാരണമെന്നാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വിമര്‍ശനം. അലോക് വർമ്മ റഫാൽ ഇടപാടുമായി ബന്ധപ്പെട്ടുള്ള അന്വേഷണ റിപ്പോർട്ട് തേടിയത് കൊണ്ടാണ് അദ്ദേഹത്തെ സ്ഥലം മാറ്റിയതെന്നായിരുന്നു രാഹുലിന്റെ ആക്ഷേപം. സിബിഐ ഡയറക്ടര്‍ ചുമതലകളിൽ നിന്ന് നീക്കിയ തീരുമാനത്തിനെതിരെ അലോക് വർമ്മ സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്.
