ചോദ്യപേപ്പര്‍ ചോര്‍ച്ച ഉന്നതാധികാര സമിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജികള്‍
ദില്ലി: സിബിഎസ്ഇ ചോദ്യപേപ്പര് ചോര്ച്ച ഉന്നതാധികാര സമിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്ജികള് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. കൊച്ചിയിലെ വിദ്യാര്ത്ഥി രോഹന് മാത്യുവും ദില്ലിയിലെ വിദ്യാര്ത്ഥികളായ ഗായത്രി തോമസും അനസൂയ തോമസുമാണ് ഹര്ജി നല്കിയത്.
പത്താം ക്ലാസ് കണക്ക് പുന:പരീക്ഷ ദില്ലിയിലും ഹരിയാനയിലും മാത്രമായി നടത്താനായിരുന്നു നേരത്തെ സിബിഎസ്ഇ തീരുമാനിച്ചിരുന്നത്. എന്നാല് വ്യാപകമായി ചോദ്യപേപ്പര് ചോരാത്തതിനാല് പുന:പരീക്ഷ നടത്തില്ലെന്ന തീരുമാനം കേന്ദ്ര സര്ക്കാര് സുപ്രീം കോടതിയെ അറിയിക്കും. ജസ്റ്റിസുമാരായ എസ്.എ ബോബ്ഡെയും നാഗേശ്വര റാവുവുമാണ് കേസ് പരിഗണിക്കുന്നത്
