2018 മുതൽ പത്താം ക്ലാസുകളിൽ പൊതു പരീക്ഷ നിർബന്ധമാക്കാൻ സി.ബി.എസ്.ഇ ഭരണ സമതി തീരുമാനിച്ചു. ഇക്കാര്യത്തില്‍ അനുമതിക്കായ് നിർദ്ദേശം കേന്ദ്ര സർക്കാറിനു കൈമാറി. പത്താം ക്ലാസില്‍ പൊതുപരീക്ഷ വേണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാടെന്ന് മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജവദേക്കർ പറഞ്ഞിരുന്നു. 2010 മുതൽ വിദ്യർത്ഥികൾക്ക് സ്കൂളുകൾ നടത്തുന്ന പരീക്ഷയോ സി.ബി.എസ്.ഇ ബോര്‍ഡ് നടത്തുന്ന പൊതുപരീക്ഷയോ എഴുതാം. ഇതിനെതിരെ നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.