'അതിബുദ്ധിമാനായ കള്ളന്‍റെ മോഷണം': ചിരിച്ച് മണ്ണ് കപ്പി പോലീസും കടയുടമയും- വീഡിയോ
കന്യാകുമാരി: ഒരു ലക്ഷം രൂപ മോഷണം പോയിട്ടും മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള് കണ്ടപ്പോള് മുതല് കടയുടമ മുതല് പൊലീസുകാര് വരെ ചിരിക്കുകയാണ്.
ഈ ദൃശ്യങ്ങള് കണ്ട് സോഷ്യല് മീഡിയയും ഇപ്പോള് ചരിക്കുകയാണ്. ഒരു മൊബൈല് ഷോപ്പില് കളവ് നടത്താനെത്തിയ കള്ളന് മുഖം മറച്ചായിരുന്നു എത്തിയത്. എന്നാല് അയാളുടെ മുഖം എല്ലാവരും കണ്ടു. തടുര്ന്ന് ഇയാള് പിടിയിലാവുകയും ചെയ്തു. സുതാര്യമായ പ്ലാസ്റ്റിക് കവര് ഉപയോഗിച്ചായിരുന്നു ഇയാള് മുഖം മറച്ചത്. സിസിടിവിയില് രക്ഷപ്പെടാന് വളരെ ശ്രദ്ധയോടെ പെരുമാറുന്ന കള്ളന്റെ മോഷണദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഒരു സ്വകാര്യ തമിഴ് വെബ് പോര്ട്ടലാണ് ഇത് സംബന്ധിച്ച വാര്ത്ത പുറത്തുവിട്ടത്. സിസിടിവി ദൃശ്യങ്ങള് സഹിതമായിരുന്നു വാര്ത്ത.
സിസിടിവി ദൃശ്യങ്ങള് കാണാം

