കേന്ദ്രസംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ധനസഹായമടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുമെന്നും രാജ്നാഥ് സിം​ഗ് ലോക്സഭയിൽ അറിയിച്ചു

ദില്ലി: കാലവർഷക്കെടുതിയിൽ നട്ടംതിരിയുന്ന കേരളത്തിന് പിന്തുണ ഉറപ്പു നൽകി കേന്ദ്രസർക്കാർ. സംസ്ഥാനത്തിന് ആവശ്യമായ എല്ലാ സഹായവും ഉടൻ നൽകുമെന്ന് കേന്ദ്ര അഭ്യന്തരമന്ത്രി രാജ്നാഥ്സിം​ഗ് കോൺ​ഗ്രസ് എംപിമാർക്ക് ഉറപ്പു നൽകി. 

സംസ്ഥാനം ആവശ്യപ്പെട്ടാൽ കേന്ദ്രസംഘത്തെ ഉടനെ കേരളത്തിലേക്ക് അയക്കും. കേന്ദ്രസംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ധനസഹായമടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുമെന്നും രാജ്നാഥ് സിം​ഗ് ലോക്സഭയിൽ അറിയിച്ചു. സംസ്ഥാന ആവശ്യപ്പെടുകയാണെങ്കിൽ ദുരന്തനിവാരണസേനയേയും കേരളത്തിലേക്ക് അയാക്കമെന്ന് മന്ത്രി അറിയിച്ചു. 

കോൺ​ഗ്രസ് എംപിമാരായ മല്ലികാർജ്ജുന ഖാർ​ഗേ, കൊടിക്കുന്നിൽ സുരേഷ് എന്നിവരാണ് വിഷയം ലോക്സഭയിൽ ഉന്നയിച്ചത്. ദുരിതബാധിത മേഖലകളിലേക്ക് രക്ഷാപ്രവർത്തനത്തിനായി സൈന്യത്തെ അയക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു.