Asianet News MalayalamAsianet News Malayalam

ജി​യോ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന് ശ്രേ​ഷ്ഠ പ​ദ​വി: വിശദീകരണവുമായി കേന്ദ്രം

  • പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടി​ല്ലാ​ത്ത റി​ല​യ​ൻ​സി​ന്‍റെ ജി​യോ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന് കേ​ന്ദ​സ​ർ​ക്കാ​രി​ന്‍റെ വ​ക ശ്രേ​ഷ്ഠ പ​ദ​വി
  • എച്ച്ആര്‍ മന്ത്രാലയം സംഭവത്തില്‍ വിശദീകരണവുമായി രംഗത്ത് എത്തി
Center govt issues clarification after Institution of Eminence tag to Jio Institute
Author
First Published Jul 9, 2018, 11:49 PM IST

ദില്ലി: പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടി​ല്ലാ​ത്ത റി​ല​യ​ൻ​സി​ന്‍റെ ജി​യോ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന് കേ​ന്ദ​സ​ർ​ക്കാ​രി​ന്‍റെ വ​ക ശ്രേ​ഷ്ഠ പ​ദ​വി. ദില്ലി ഐ​ഐ​ടി, മും​ബൈ ഐ​ഐ​ടി, ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ് ബം​ഗ​ളു​രു, ബി​ർ​ള ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്, മ​ണി​പ്പാ​ൽ അ​ക്കാ​ദ​മി എ​ന്നീ സ്ഥാ​പ​ന​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണ് കേ​ന്ദ്ര മാ​ന​വ​ശേ​ഷി വി​ക​സ​ന മ​ന്ത്രാ​ല​യം ജി​യോ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​നും ശ്രേ​ഷ്ഠ​പ​ദ​വി ന​ൽ​കി​യ​ത്. അ​തേ​സ​മ​യം, ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ സ​ർ​വ​ക​ലാ​ശാ​ല​യാ​യ ജ​ഐ​ൻ​യു​വി​നെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​തെ ത​ഴ​യു​ക​യും ചെ​യ്തു.

എന്നാല്‍ ജിയോ ഇന്‍സ്റ്റ്യൂട്ടിനെ പട്ടികയില്‍ പെടുത്തിയതിനെതിരെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. സര്‍ക്കാര്‍ വിശിഷ്ട പദവി ടാഗ് നല്‍കിയപ്പോള്‍ മാത്രമാണ് ഇത്തരം ഒരു സ്ഥാപനമുണ്ടെന്ന് അംബാനി പോലും അറിയുന്നത് എന്നാണ് മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ ട്വിറ്ററിലൂടെ പരിഹസിച്ചത്. എന്നാല്‍ വിവാദത്തെ തുടര്‍ന്ന് എച്ച്ആര്‍ മന്ത്രാലയം സംഭവത്തില്‍ വിശദീകരണവുമായി രംഗത്ത് എത്തി. 2017 ലെ യുജിസി റെഗുലേഷന്‍ ക്ലോസ് 6.1 പ്രകാരം ഉചിതമാണെന്ന് തോന്നുന്ന സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന പ്രോജക്ടുകള്‍ക്കും ശ്രേ​ഷ്ഠ​പ​ദ​വി ന​ൽ​കാം എന്നാണ് പറയുന്നത്.

ഒരു ശ്രേഷ്ഠ സ്ഥാപനമായി മാറുവാനുള്ള മൂന്ന് ഘടകങ്ങള്‍ പദ്ധതിയുടെ പ്രഖ്യാപനത്തില്‍ തന്നെ ജിയോ ഇന്‍സ്റ്റ്യൂട്ട് പാലിക്കുന്നു എന്നാണ് എച്ച്ആര്‍ വകുപ്പ് പറയുന്നത്. സ്ഥാപനത്തിന് ആവശ്യമായ ഭൂമിയുണ്ട്, പഠന നിലവാരം അന്താരാഷ്ട്ര നിലവാരത്തിലാക്കാനുള്ള പദ്ധതികളുണ്ട്. ആവശ്യത്തിന് പണവും ഉണ്ടെന്നും, ഇതിനാല്‍ ശ്രേഷ്ഠ പദവിക്ക് അവകാശമുണ്ടെന്നാണ് കേന്ദ്രത്തിന്‍റെ വിശദീകരണം.

20 സ്ഥാ​പ​ന​ങ്ങ​ളെ ശ്രേ​ഷ്ഠ​പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്തു​മെ​ന്ന് ര​ണ്ടു​വ​ർ​ഷം മു​ന്‍പ് കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. സ്വ​കാ​ര്യ-​സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ​നി​ന്നു പ​ത്തെ​ണ്ണം വീ​തം എ​ന്ന​താ​യി​രു​ന്നു പ​ദ്ധ​തി. ഇ​ത് വെ​ട്ടി​ച്ചു​രു​ക്കി​യാ​ണ് ആ​റു സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​പ​ട്ടി​ക​യി​ലാ​ണ് ഇ​നി​യും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടി​ല്ലാ​ത്ത റി​ല​യ​ൻ​സ് ഫൗ​ണ്ടേ​ഷ​ന്‍റെ ജി​യോ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ക​ട​ന്നു​കൂ​ടി​യ​ത്. ഈ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന വി​ക​സ​ന​ത്തി​നാ​യി അ​ടു​ത്ത അ​ഞ്ചു​വ​ർ​ഷ​ത്തേ​ക്ക് 1000 കോ​ടി ഫ​ണ്ടും കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചു.

ശ്രേ​ഷ്ഠ​പ​ദ​വി​ക്കൊ​പ്പം ഈ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് സ്വ​ന്ത​മാ​യി കോ​ഴ്സു​ക​ൾ തു​ട​ങ്ങു​ക​യും ഫീ​സ് നി​ശ്ച​യി​ക്കു​ക​യും ചെ​യ്യാം. സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ വി​ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​മാ​യും പ്ര​ഫ​സ​ർ​മാ​രു​മാ​യും ഉ​ട​ന്പ​ടി ഉ​ണ്ടാ​ക്കാ​നും ക​ഴി​യും. വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ക​ൾ 100 വ​ർ​ഷ​ത്തി​ലേ​റെ എ​ടു​ത്തു നേ​ട്ടം കൈ​വ​രി​ക്കു​മ്പോള്‍ ഇ​ന്ത്യ​ൻ സ്ഥാ​പ​ന​ങ്ങ​ൾ ബ​ഹു​ദൂ​രം മു​ന്നി​ലാ​ണെ​ന്ന് ശ്രേ​ഷ്ഠ​പ​ദ​വി​യി​ൽ ഉ​ൾ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ട്ടി​ക പു​റ​ത്തു​വി​ട്ടു​കൊ​ണ്ട് കേ​ന്ദ്ര മാ​ന​വ വി​ഭ​വ​ശേ​ഷി വ​കു​പ്പ് മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ർ പ​റ​ഞ്ഞു.

Follow Us:
Download App:
  • android
  • ios