വൈറോളജി ഇന്‍സ്റ്റിറ്റ‍്യൂട്ട് കേരളത്തില്‍ തുറക്കണമെന്ന് എം.കെ. രാഘവന്‍ എംപി

ദില്ലി: പാര്‍ലമെന്‍റിന്‍റെ ആരോഗ്യമന്ത്രാലയ സ്റ്റാന്‍ഡിംഗ് കമ്മിറ്റി നിപ വൈറസ് ബാധയെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികള്‍ വിലയിരുത്തി. ആവശ്യമായ ഇടപെടല്‍ നടത്തുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥ സമിതിയെ അറിയിച്ചു. അതേസമയം അടിയന്തരമായി വൈറോളജി ഇന്‍സ്റ്റിറ്റ‍്യൂട്ട് കേരളത്തില്‍ തുറക്കണമെന്ന് എം.കെ. രാഘവന്‍ എംപി സമിതിയില്‍ ആവശ്യപ്പെട്ടു.