Asianet News MalayalamAsianet News Malayalam

കേന്ദ്രം സബ്സിഡി പുനഃസ്ഥാപിക്കില്ല; റേഷന്‍ കടകള്‍ വഴിയുള്ള  പഞ്ചസാര വിതരണം നിലയ്ക്കും

central government will not give subsidy to sugar
Author
First Published May 15, 2017, 4:58 PM IST

പഞ്ചസാര സബ് സിഡി പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. പാവപ്പെട്ടവരിൽ പാവപ്പെട്ടവർക്ക് അന്ത്യോദയ അന്ന യോജന പ്രകാരമുള്ള സബ്‍സിഡി നിരക്കിൽ ഒരു  കിലോ പഞ്ചസാര നൽകുമെന്നും കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാൻ അറിയിച്ചു. ഇതോടെ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ റേഷന്‍കട വഴിയുള്ള പഞ്ചസാര വിതരണം നിലക്കും. ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പിന്‍ബലം പഞ്ചസാരയുടെ കാര്യത്തില്‍ ഇല്ലാത്തതിനാലാണ് കേന്ദ്രസര്‍ക്കാര്‍ സബ്‍സിഡി പിന്‍വലിക്കാൻ കാരണം. 

ദാരിദ്ര രേഖയ്ക്ക് താഴെയുള്ള കുടുംബത്തിലെ ഒരംഗത്തിന് 400 ഗ്രാം പഞ്ചസാരവീതമാണ് നേരത്തേ ലഭിച്ചുകൊണ്ടിരുന്നത്. ഭക്ഷ്യസുരക്ഷാ  നിയമം വന്നപ്പോള്‍ അത് 250 ഗ്രാമായി വെട്ടിക്കുറച്ചിരുന്നു. ഇതിനു പുറമേ കേന്ദ്രസര്‍ക്കാര്‍ പഞ്ചസാരക്കുള്ള സബ്‍സിഡി പിന്‍വലിച്ചിരുന്നു. ഈ തീരുമാനം പുനഃപരിശോധിക്കാനാവില്ലെന്നാണ് കേന്ദ്രമന്ത്രി  വ്യക്തമാക്കിയത്. പാവപ്പെട്ടവരിൽ പാവപ്പെട്ടവർക്ക് അന്ത്യോദയ അന്ന യോജന പ്രകാരമുള്ള സബ്സിഡി നിരക്കിൽ ഒരു കിലോ പഞ്ചസാര നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ഇതോടെ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ റേഷന്‍കട വഴിയുള്ള പഞ്ചസാര വിതരണം വൻ പ്രതിസന്ധിയിലാകും. ഭക്ഷ്യസുരക്ഷാ  നിയമത്തിന്റെ പിന്‍ബലം പഞ്ചസാരയുടെ കാര്യത്തില്‍ ഇല്ലാത്തതിനാലാണ് കേന്ദ്രസര്‍ക്കാര്‍ സബ്സിഡി പിന്‍വലിക്കാൻ കാരണം. വിലക്കയറ്റം തടയാൻ ഫലപ്രദമായ നടപടികൾ സ്വീകരിച്ചുവെന്നും ഹോട്ടലുകൾ സർവീസ് ചാർജ് ഈടാക്കുന്നതുമായി  ബന്ധപ്പെട്ട് ഉപഭോക്താക്കൾക്ക്  നിയമനടപടി സ്വീകരിക്കാമെന്നും രാം വിലാസ് പാസ്വാന്‍ പറഞ്ഞു. കൺസ്യൂമർ പ്രൊട്ടക്ഷൻ ബിൽ അടുത്ത പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Follow Us:
Download App:
  • android
  • ios