ദില്ലി: പ്രധാനമന്ത്രിയുടെ വസതി സ്ഥിതി ചെയ്യുന്ന റോഡിന്റെ പേര് മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയുള്ള റേസ് കോഴ്‌സ് റോഡിന്റെ പേര് മാറ്റാണമെന്നാവശ്യപ്പെട്ട് ബിജെപി എംപി മീനാക്ഷി ലേഖി കേന്ദ്ര സര്‍ക്കാരിന് കത്തെഴുതി.

പ്രധാനമന്ത്രിയുടെ വസതി സ്ഥിതിചെയ്യുന്ന റോഡിന്റെ പര് ഇന്ത്യന്‍ സംസ്‌ക്കാരത്തിന് യോജിച്ചതല്ല എന്നാണ് മീനാക്ഷി ലഖിയുടെ വാദം. ബിജെപി നേതാവ് ദീന്‍ ദയാല്‍ ഉപാധ്യായയുടെ 100ജന്മദിനം രാജ്യം ഈ വര്‍ഷം ആഘോഷിക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി 7 റേസ്‌കോഴ്‌സ് റോഡിന്റെ പേര് ഏക്താ മാര്‍ഗ് എന്നാക്കണമെന്നാണ് നിര്‍ദേശം. ദീന്‍ ദയാലിന്റെ തത്വമായ ഏക്താ മാനവില്‍ നിന്നും കടംകൊണ്ടതാണ് ഈ പേരെന്നും ലേഖി പറഞ്ഞു. 

ഈ മാസം 22 ന് നടക്കുന്ന ഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ പേരുമാറ്റത്തിനുള്ള നിര്‍ദേശം മീനാക്ഷി ലേഖി അവതരിപ്പിക്കുമെന്നാണ് സൂചന.രാജീവ് ഗാന്ധി പ്രധാനമന്ത്രിയായപ്പോഴാണ് 7 റേസ്‌കോഴ്‌സ് റോഡ് ആദ്യമായി പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായത്