ഷട്ടറുകള്‍ തുറന്നിട്ടും ഡാം നിറഞ്ഞൊഴുകിയതോടെ ചാലക്കുടി പുഴയിലും ജലനിരപ്പ് ഉയരുകയാണ്. ചാലക്കുടി ടൗണും വെള്ളത്തില്‍ മുങ്ങി
തൃശൂര്‍: പെരിങ്ങല്‍ക്കുത്ത് ഡാം നിറഞ്ഞ് കവിഞ്ഞ് ഒഴുകുകയാണ്. ഷട്ടറുകള്‍ തുറന്നിട്ടും ഒഴുക്ക് നിയന്ത്രിക്കാനാകുന്നില്ല. ചാലക്കുടി പുഴയിലും ജലനിരപ്പ് ഉയരുകയാണ്. ചാലക്കുടി ടൗണും വെള്ളത്തില്‍ മുങ്ങി.
അപൂര്‍വ്വമായാണ് ഇത്തരമൊരു സംഭവം ഉണ്ടാകുന്നത്. പുതുക്കാട് വരെ വെള്ളത്തില്‍ മുങ്ങിയിരിക്കുന്നു. ചാലക്കുടി ഭാഗത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രദേശത്തുനിന്ന് ഇനിയും ഒഴിഞ്ഞ് പോയിട്ടില്ലാത്തവര്‍ ഉടന്‍ ഇവിടെ വിട്ട് പോകണനമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.
