വാഷിംഗ്ടണ്‍: വാഷിംഗ്ടണിലെ മെട്രോ സ്റ്റേഷനില്‍ തീപിടിത്തം. ടെന്‍ലി ടൗണ്‍ മെട്രോ സ്റ്റേഷനിലാണ് ജനറേറ്റര്‍ സംവിധാനത്തില്‍ തീപിടിച്ചത്. ഇതേ തുടര്‍ന്ന് ചെറിയ പൊട്ടിത്തെറിയുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. കനത്ത പുകയെ തുടര്‍ന്ന് യാത്രക്കാരെ സ്റ്റേഷനില്‍ നിന്ന് ഒഴിപ്പിച്ചു. ആര്‍ക്കും പരിക്കില്ല. വാന്‍ നെസ്സിനും മെഡിക്കല്‍ സെന്‍ററിനും ഇടയിലെ മെട്രോസര്‍വ്വീസ് തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചു.