ബ്രിസ്‌ബേന്‍: തന്‍റെ സമാന്തര ജീവിതം ഭാര്യ പുറത്തുവിടുമെന്ന ഭയത്തില്‍ യുവാവ് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി. ഹോട്ടലിലെ പാചകക്കാരനായ മാര്‍ക്കസ് വേള്‍കേ ഭാര്യ ക്രൂരമായി കൊലപ്പെടുത്തി ഇലക്ട്രിക് സ്റ്റൗവ്വിലിട്ട് വേവിക്കുകയായിരുന്നു. ബ്രസിസ്‌ബേന്‍ ഫ്‌ളാറ്റില്‍ 2014 ഒക്‌ടോബറില്‍ നടന്ന സംഭവത്തിന്‍റെ കോടതി വിചാരണ വെള്ളിയാഴ്ച ആരംഭിച്ചതോടെയാണ് സംഭവം വീണ്ടും ഓസ്ട്രേലിയന്‍ പത്രങ്ങളില്‍ വാര്‍ത്തയായത്.

കൊല്ലപ്പെട്ടത് മായാങ്ക് പ്രാസെറ്റ്യോ എന്ന 27 കാരിയാണ്. ഇവര്‍ ഭിന്നലിംഗക്കാരിയായിരുന്നു. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് മാര്‍ക്കസ് വേള്‍കേ ആത്മഹത്യ ചെയ്തിരുന്നു. കൊലപ്പെടുത്തിയ ശേഷം കാമുകിയുടെ ശരീരം പല കഷ്ണങ്ങളാക്കി വെള്ളത്തിലിട്ടു തിളപ്പിച്ചു. 

ഇരുവരും തമ്മില്‍ വഴക്ക് പതിവായതോടെ തന്നെ ഉപേക്ഷിച്ചു പോയാല്‍ ലൈംഗികത്തൊഴിലായാണെന്ന വിവരം കുടുംബത്തെ അറിയിക്കുമെന്ന് പ്രസേറ്റ്യോ മാര്‍ക്കസ് വേള്‍കേയെ ഭീഷണിപ്പെടുത്തിയിരുന്നു. നേരത്തേ മാര്‍ക്കസിനെ വിസ കിട്ടാന്‍ ലൈംഗികത്തൊഴിലിലൂടെ ശേഖരിച്ച 9000 ഡോളര്‍ പ്രസേറ്റ്യോ നല്‍കിയിരുന്നു. 

വോള്‍ക്കേ പാചകക്കാരനായിരുന്നെങ്കിലും ഇടയ്ക്കിടെ പുരുഷവേശ്യയായി ജോലി ചെയ്തും വരുമാനം കണ്ടെത്തിയിരുന്നു. പ്രസറ്റ്യോയുടെ മൃതദേഹം കണ്ടെത്തുകയും വോള്‍ക്കേയെ ആത്മഹത്യ ചെയ്ത നിലയിലും കണ്ടെത്തിയ ദിവസത്തിന് രണ്ടു ദിവസം മുമ്പ് ഒക്‌ടോബര്‍ രണ്ടിനു രാത്രിയില്‍ ഉടനീളം ഇരുവരും പല തവണ വഴക്കടിച്ചു. 

പ്രസേറ്റ്യോയുടെ അലര്‍ച്ച കേട്ട് അയല്‍ക്കാര്‍ എഴുന്നേല്‍ക്കുകയും 30-40 മിനിറ്റിന് ശേഷം വഴക്ക് അവസാനിക്കുകയും ചെയ്തു.