സിപിഎമ്മിന്‍റെ ധനസമാഹരണത്തിനുള്ള കേന്ദ്രമായി എക്സൈസ് വകുപ്പ് മാറി. വിശദമായ അന്വേഷണം നടത്തിയാൽ മാത്രമേ യഥാർത്ഥ കുറ്റവാളികളെ പുറത്തുകൊണ്ടുവരാനാകുയെന്നും ചെന്നിത്തല ആരോപിച്ചു. സർക്കാർ നാണം കെട്ടപ്പോഴാണ് ലൈസൻസ് റദ്ദാക്കിയത്. ഞാൻ ചോദിച്ച 10 ചോദ്യങ്ങൾക്കു ഇപ്പോഴും മറുപടിയില്ല. കിൻഫ്രയിൽ ലാൻഡ് അനുവദിക്കാൻ അനധികൃതമായി ലെറ്റർ നൽകിയ ഉദ്യോഗസ്ഥന് എതിരെ അന്വേഷണം ഇല്ലേയെന്നും ചെന്നിത്തല ചോദിച്ചു. 

തിരുവനന്തപുരം: ബ്രൂവറി ലൈസൻസ് റദ്ദാക്കിയത് യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കാനെന്ന് രമേശ് ചെന്നിത്തല. എല്ലാം നിയമപരമെങ്കിൽ എന്തിനാണ് റദ്ദ് ചെയ്തതെന്നും ചെന്നിത്തല മാധ്യമങ്ങളോട് സംസാരിക്കവേ ചോദിച്ചു. ബ്രൂവറി, ഡിസ്റ്റിലറി അനുമതിക്ക് പിന്നില്‍ സാമ്പത്തിക താല്‍പ്പര്യം മാത്രമാണുള്ളത്. ലൈസൻസ് അനുവദിച്ചതിൽ മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും സ്വാർത്ഥ താത്പര്യമാണുള്ളത്. അനുമതി നൽകിയതെല്ലാം സ്വന്തക്കാർക്കാണ്.

Add Asianetnews as a Preferred SourcegooglePreferred

സിപിഎമ്മിന്‍റെ ധനസമാഹരണത്തിനുള്ള കേന്ദ്രമായി എക്സൈസ് വകുപ്പ് മാറി. വിശദമായ അന്വേഷണം നടത്തിയാൽ മാത്രമേ യഥാർത്ഥ കുറ്റവാളികളെ പുറത്തുകൊണ്ടുവരാനാകുയെന്നും ചെന്നിത്തല ആരോപിച്ചു. സർക്കാർ നാണം കെട്ടപ്പോഴാണ് ലൈസൻസ് റദ്ദാക്കിയത്. ഞാൻ ചോദിച്ച 10 ചോദ്യങ്ങൾക്കു ഇപ്പോഴും മറുപടിയില്ല. കിൻഫ്രയിൽ ലാൻഡ് അനുവദിക്കാൻ അനധികൃതമായി ലെറ്റർ നൽകിയ ഉദ്യോഗസ്ഥന് എതിരെ അന്വേഷണം ഇല്ലേയെന്നും ചെന്നിത്തല ചോദിച്ചു.

ബ്രൂവറി, ഡിസ്റ്റിലറി അനുമതി മുഖ്യമന്ത്രി റദ്ദാക്കിയിരുന്നു. അനുമതി ന ല്‍കിയതില്‍ വീഴ്ച ഉണ്ടായിട്ടല്ലെന്നും വിവാദം ഒഴിവാക്കാനാണ് റദ്ദാക്കുന്നതെന്നുമാണ് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. പുതിയ യൂണിറ്റിന് അനുമതിക്കുള്ള നടപടി തുടരും. ആര്‍ക്കും അപേക്ഷ നല്‍കാം. നാടിന്‍റെ പുനർ നിര്‍മ്മാണത്തിന് ശ്രദ്ധ കൊടുക്കേണ്ടതിനാൽ ചെറിയ വിട്ട് വീഴ്ച എന്ന് കരുതിയാൽ മതിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.