ആലപ്പുഴ: റവന്യൂവകുപ്പിൽ മന്ത്രിയെ നോക്കുകുത്തിയാക്കി മുഖ്യമന്ത്രി ഭരണം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിക്കെതിരെ റവന്യൂവകുപ്പ് സെക്രട്ടറിയെ ഉപയോഗിച്ചാണ് മുഖ്യമന്ത്രി നീക്കം നടത്തുന്നത്. ഈ സാഹചര്യത്തിൽ മന്ത്രിസഭയിൽ തുടരണോ എന്ന് മന്ത്രി ഇ.ചന്ദ്രശേഖരൻ തീരുമാനിക്കണമെന്നും അദ്ദേഹം ഒരു പാവം മനുഷ്യനാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കുറിഞ്ഞി ഉദ്യോനം അനധികൃത കൈയേറ്റക്കാർക്ക് കൊടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിനാണ് മന്ത്രി മണിയെ മന്ത്രിതല സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആറിന് യുഡിഎഫ് നേതാക്കൾ കുറിഞ്ഞി ഉദ്യാനം സന്ദർശിക്കുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.