സ്വന്തം പാർട്ടിയിലെ വനിതകൾക്ക് സംരക്ഷണം നൽകാൻ ആകാത്തവരാണ് വനിതാ മതിൽ കെട്ടുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തെ ഭ്രാന്താലയമാക്കാനെ ഇതു ഉപകരിക്കൂ എന്നും ചെന്നിത്തല പറഞ്ഞു.  

തിരുവനന്തപുരം: സ്വന്തം പാർട്ടിയിലെ വനിതകൾക്ക് സംരക്ഷണം നൽകാൻ ആകാത്തവരാണ് വനിതാ മതിൽ കെട്ടുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേരളത്തെ ഭ്രാന്താലയമാക്കാനേ ഇതുപകരിക്കൂ എന്നും ചെന്നിത്തല പറഞ്ഞു. 

വനിതാ മതിൽ എന്ന വർഗീയ മതിൽ കെട്ടാൻ സർക്കാർ സംവിധങ്ങൾ ദുരുപയോഗം ചെയ്യുന്നു. ഓഫീസ് സമയത്ത് യോഗങ്ങൾ പാടില്ല എന്നുണ്ടെങ്കിലും വനിതാ മതിൽ യോഗങ്ങൾ ആ സമയത്ത് നടക്കുന്നു. ഒന്നര ലക്ഷം ഫയലുകൾ കെട്ടി കിടക്കുമ്പോഴാണ് ഇങ്ങനെ യോഗങ്ങൾ ചേരുന്നത് എന്നും ചെന്നിത്തല വിമര്‍ശിച്ചു. സിപിഎം സൈബർ പോരാളികളാണ് മഞ്ജുവിനെ അപമാനിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

അതിനിടെ, വനിതാ മതിലിൽ വിദ്യാർത്ഥിനികളെ നിർബന്ധിച്ച് പങ്കെടുപ്പിക്കാൻ അനുവദിക്കില്ല എന്ന് കെഎസ്യുവും വ്യക്തമാക്കി. വിഭാഗീയത ഉണ്ടാക്കുന്ന വർഗീയ മതിലാണിതെന്നും കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ് കെഎം അഭിജിത്ത് പറ‍ഞ്ഞു.