Asianet News MalayalamAsianet News Malayalam

കെ എസ് ആര്‍ ടി സി പ്രതിസന്ധിക്ക് കാരണം സര്‍ക്കാര്‍, മാനേജ്‌മെന്റ് പിടിപ്പുകേട്-ചെന്നിത്തല

കെഎസ്ആര്‍ടിസിയിലെ നിലവിലെ പ്രതിസന്ധിക്ക് കാരണം സര്‍ക്കാരിന്‍റേയും മാനേജ്മെന്‍റിന്‍റേയും പിടിപ്പുകേടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

chennithala against government on ksrtc
Author
Thiruvananthapuram, First Published Dec 18, 2018, 3:14 PM IST

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ നിലവിലെ പ്രതിസന്ധിക്കുകാരണം സര്‍ക്കാരിന്‍റേയും മാനേജ്മെന്‍റിന്‍റേയും പിടിപ്പുകേടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താല്‍കാലിക ജീവനക്കാര സംരക്ഷിക്കാൻ നടപടി ഉണ്ടാകണം. മാനുഷിക പരിഗണന നല്‍കേണ്ട വിഷയമാണിതെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.

അതേസമയം, താല്‍കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടതോടെ കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ പ്രതിസന്ധിയിലായി. ആയിരത്തോളം സര്‍വ്വീസുകൾ ഇന്ന് മുടങ്ങി. കെഎസ്ആര്‍ട്ടിസിയുടെ നിലനില്‍പ്പിനെ തന്നെ ഇത് ബാധിക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു.

പിഎസ്‍സി പട്ടികയിൽ നിന്ന് രണ്ട് ദിവസത്തിനകം കെഎസ്ആര്‍ടിസി കണ്ടക്ടർമാരെ നിയമിക്കണമെന്നാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ്. കെഎസ്ആര്‍ടിസിയെ വിശ്വാസമില്ലെന്നും നിയമന ഉത്തരവ് നൽകിയവരെ ഇന്നുതന്നെ നിയമിക്കണമെന്നും ഡിവിഷൻ ബെഞ്ച് കർശന നി‍‍ർദേശം നൽകി. പുതിയ ജീവനക്കാർക്ക് പരിശീലനം നൽകാൻ സമയം വേണമെന്ന കെഎസ്ആര്‍ടിസിയുടെ ആവശ്യം കോടതി തള്ളി.

Follow Us:
Download App:
  • android
  • ios