ബ്രൂവറിയിലെ സര്‍ക്കാരിന്‍റെ പിന്മാറ്റം സ്വാഗതാര്‍ഹമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബ്രൂവറിയില്‍ സ്വജനപക്ഷപാതവും അഴിമതിയും നടന്നു എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എക്സൈസ് മന്ത്രി രാജിവയ്ക്കണമെന്നും ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരം: ബ്രൂവറിയിലെ സര്‍ക്കാരിന്‍റെ പിന്മാറ്റം സ്വാഗതാര്‍ഹമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബ്രൂവറിയില്‍ സ്വജനപക്ഷപാതവും അഴിമതിയും നടന്നു. എക്സൈസ് മന്ത്രി രാജിവയ്ക്കണമെന്നും ചെന്നിത്തല പറഞ്ഞു. രാജിക്കായി പ്രക്ഷോഭം തുടരും. യുഡിഎഫ് സമര പരിപാടികളും ആയി മുന്നോട്ട് പോകും. അനുമതി റദ്ദാക്കിയത് കള്ളത്തരം പുറത്ത് വരുന്നത് ഭയന്ന് എന്നും ചെന്നിത്തല പറഞ്ഞു.
ബ്രൂവറിയില്‍ വലിയ അഴിമതി ആണ് നടന്നത്. സര്‍ക്കാര്‍ പൊള്ളത്തരം പുറത്തുവന്നുവെന്നും ചെന്നിത്തല പറഞ്ഞു. സർക്കാരിന്‍റെ ആദ്യ ശ്രമം അനുകൂലിക്കാൻ ആയിരുന്നു, ന്യായീകരിക്കാൻ ആയിരുന്നു. എന്നാല്‍ രേഖകളുടെ പിൻബലത്തോടെ കാര്യങ്ങൾ പുറത്തു വന്നപ്പോൾ ആണ് അനുമതി റദ്ദാക്കിയത് എന്നും ചെന്നിത്തല പറഞ്ഞു.
ബ്രൂവറി ഇടപാടില്‍ നിയമങ്ങളെയും ചട്ടങ്ങളെയും കാറ്റില്‍പ്പറത്തി. സ്വന്തക്കാരെയും ബന്ധുക്കളെയും വിളിച്ചു വരുത്തി വെള്ള പേപ്പറില്‍ അനുമതി എഴുതി നല്‍കി. മന്ത്രി നടത്തിയ അഴിമതി കയ്യോടെ പിടിച്ചത് കൊണ്ടാണ് മുഖ്യമന്ത്രി ബ്രൂവറി അനുമതി പിന്‍വലിച്ചത്.
ബ്രൂവറി ആരോപണങ്ങളില്‍ ഉറച്ചപനില്‍ക്കുന്നു. തട്ടിക്കൂട്ട് കമ്പനികൾക്ക് പിന്നിലെ ബിനാമികളെ കണ്ടെത്തണം എന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
