സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തുടര്‍ നിയമ നടപടി സ്വീകരിക്കണമോ എന്ന കാര്യം നാളെ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. പിണറായി വിജയന്‍റെ താല്‍പര്യമല്ല ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് സംരക്ഷിക്കേണ്ടതെന്നും ചെന്നിത്തല തുറന്നടിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

തിരുവനന്തപുരം: സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തുടര്‍ നിയമ നടപടി സ്വീകരിക്കണമോ എന്ന കാര്യം നാളെ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. പിണറായി വിജയന്‍റെ താല്‍പര്യമല്ല ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് സംരക്ഷിക്കേണ്ടതെന്നും ചെന്നിത്തല തുറന്നടിച്ചു. 

അതേസമയം, ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന്‍റെ നിലപാട് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. താനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പുന:പരിശോധന ഹര്‍ജി നല്‍കുമെന്ന തരത്തില്‍ എ പത്മകുമാര്‍ പ്രസ്താവന നടത്തിയത് തെറ്റിദ്ധാരണയുണ്ടാക്കി. സ്വന്തം കുടുംബത്തിലെ സ്ത്രീകള്‍ ശബരിമലയില്‍ പോകില്ല എന്ന അദ്ദേഹത്തിന്‍റെ നിലപാട് വ്യക്തിപരമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശനത്തില്‍ പുന:പരിശോധന ഹര്‍ജി നല്‍കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു‍. ഈ മണ്ഡലകാലത്ത് തന്നെ സ്ത്രീകള്‍ക്ക് വേണ്ട സുരക്ഷ ഒരുക്കുമെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.