തിരുവനന്തപുരം: ശബരിമല നിര്‍ദിഷ്ട വിമാനത്താവളത്തിനായി കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഭൂമിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഭയെ രേഖാമൂലമാണ് ഇക്കാര്യം അറിയിച്ചത്. എസ്റ്റേറ്റ് സര്‍ക്കാരിന്‍റേതാണെന്ന് സെറ്റിൽമെൻറ് രജിസ്റ്ററിലുണ്ട്. എന്നാല്‍ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടില്ലെന്നും മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കെയാണ് ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുത്ത് വിമാന്തതാവളം നിര്‍മിക്കാമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍ അധ്യക്ഷനായ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ടിന് മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു.2263 ഏക്കര്‍ ഭൂമിയാണ് ചെറുവള്ളി എസ്റ്റേറ്റിലുള്ളത് .