റായ്‌പൂർ:ഛത്തീസ്‍ഗഢിലെ ഇര്‍പനാറില്‍ മാവോയിസ്റ്റുകളും പൊലീസുകാരും തമ്മിൽ ഏറ്റുമുട്ടൽ. നാലു പൊലീസുകാർ കൊല്ലപ്പെട്ടു. ഏഴു പേർക്കു പരുക്കേറ്റു. നാരായണ്‍പൂര്‍ ജില്ലയെ അബ്ജുഹ്മദ് വനാന്തരങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്.

ജില്ലാ റിസർവ് ഗാർഡും മാവോയിസ്റ്റുകളും തമ്മിൽ സംഘർഷമുണ്ടാകുകയായിരുന്നു. പരിക്കേറ്റവരെ റായ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.