കൊച്ചി: വേനല്‍ ചൂട് കൂടിയതോടെ ഇറച്ചിക്കോഴി ഉല്‍പ്പാദനത്തില്‍ പ്രതിസന്ധി.കനത്ത ചൂടില്‍ വളര്‍ച്ചയെത്തും മുന്‍പേ ചാകുന്ന
കോഴിക്കുഞ്ഞുങ്ങളുടെ എണ്ണം കുത്തനെ കൂടി. ഇത് കോഴിയിറച്ചി വിലയെയും ബാധിച്ചിട്ടുണ്ട്. വേനല്‍ കടുത്തത് ഇറച്ചിക്കോഴി ഉല്‍പ്പാദന മേഖലയെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. കോഴികുഞ്ഞുങ്ങള്‍ പൂര്‍ണ വളര്‍ച്ചയെത്താന്‍ 45 ദിവസമെങ്കിലും വേണം. അഞ്ച് ശതമാനമായിരുന്നു നേരത്തെയുളള മരണനിരക്ക്. ചൂട് കൂടിയതോടെ ഇത് മാറി. തീറ്റയെടുക്കാന്‍ വയ്യാതെ കോഴികള്‍ ചാകുന്നത് പതിവായി. കുടിവെളളം കിട്ടാത്തതും സ്ഥിതി ഗുരുതരമാക്കി. ഇപ്പോള്‍ 12 മുതല്‍ 20 ശതമാനമാണ് മരണനിരക്ക്. ഇതോടെ കര്‍ഷകരും പ്രയാസത്തിലായി. ഉല്‍പ്പാദനം പ്രതിസന്ധിയിലായതോടെ ഇറച്ചിക്കോഴിവിലയും കൂടി. കിലോയ്ക്ക് 120 മുതലാണ് ഇറച്ചിക്കോഴിയുടെ ഇന്നത്തെ വില.